Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി

ജോര്‍ജ് ജോണ്‍ Published on 20 June, 2012
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്‌വെ്റ്റ്‌സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്‌ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ഈ വര്‍ഷത്തെ ബാഡ്മിന്റെന്‍ ടൂര്‍ണമെന്‍െ് നടത്തി. ഇന്ത്യയിലെ വേഗതയേറിയ നീന്തല്‍ താരം, ഒളിബിംക് താരം, അര്‍ജുന്‍ അവാര്‍ഡ് ജേതാവ് എന്നിവ കൊണ്ട് പ്രശസ്തനായ സെബാസ്റ്റിയന്‍ സേവ്യര്‍ മണമേല്‍ ഈ ടൂര്‍ണമെന്റില്‍ വിശാഷ്താഥിയായി പങ്കെടുത്ത് ടൂര്‍ണമെന്‍െ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ്് ക്ലബ് പ്രസിഡന്റ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ വിശാഷ്താഥിയെയും, ക്ലബ് അംഗങ്ങളെയും, പ്രേക്ഷകരെയും സ്വാഗതം ചെയ്തു.

1972 ല്‍ തുടങ്ങിയ ഫമീലിയന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്് ഫെറയിന്‍ ഈ വര്‍ഷം 40 വര്‍ഷത്തിലേക്ക് കടന്നു. ഈ വര്‍ഷത്തെ ജൂബലി ആഘോഷത്തിന്റെ ആദ്യ പരിപാടിയിട്ടാണ് ഈ ബാഡ്മിന്റെന്‍ ടൂര്‍ണമെന്‍െ് നടത്തിയത്. കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തില്‍ ഉള്ളവരും ഈ ടൂര്‍ണമെന്‍െില്‍ പങ്കെടുത്തു. ജൂണിയര്‍ സിംഗിള്‍ - ഡബിള്‍; സീനിയര്‍ സിംഗിള്‍ - ഡബിള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സിംഗിള്‍ ജൂണിയര്‍ (18 വയസില്‍ താഴെ) മത്സരത്തില്‍ കളിച്ച മാര്‍ട്ടിന്‍ മണമേല്‍ ഒന്നാംസ്ഥാനവും, ജസ്റ്റിന്‍ കൈലാത്ത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ ഡബിള്‍സില്‍ ജസ്റ്റിന്‍ കൈലാത്ത്, ജസ്റ്റിന്‍ പീലിപ്പോസ് എന്നിവര്‍ ഒന്നാംസ്ഥാനവും, മാര്‍ട്ടിന്‍ മണമേല്‍, ഹരിനാഥ് ബിജു എന്നിവര്‍ രണ്ടാംസ്ഥാനവും നേടി. സീനിയര്‍ സിംഗിള്‍ സജിത് പള്ളിവാതുക്കല്‍ ഒന്നാംസ്ഥാനവും, ട്രിജോയി പുത്തന്‍പറമ്പില്‍ രണ്ടാംസ്ഥാനവും നേടി വിജയിച്ചു. സീനിയര്‍ ഡബിള്‍സില്‍ സജിത് പള്ളിവാതുക്കല്‍, ട്രിജോയി പുത്തന്‍പറമ്പില്‍ ഒന്നാം സ്ഥാനം, സാജന്‍ മണമേല്‍, ബിജന്‍ കൈലാത്ത് രണ്ടാം സ്ഥാനം, ഡാലിയ, ഫിലിപ്പ് തോട്ടത്തില്‍ മൂന്നാം സ്ഥാനവും നേടി. ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനം വര്‍ഷാവസാനം സംഘടിപ്പിക്കുന്ന വമ്പിച്ച ജൂബലി ആഘോഷാവസരത്തില്‍ നല്‍കും.

ടൂര്‍ണമെന്റെിന് ശേഷം സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് വിഭവ സമ്യുദ്ധമായ ഗ്രില്‍ പാര്‍ട്ടി നടത്തി. ചുട്ട പന്നിയിറച്ചി, വിവധ സോസേജുകള്‍, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയായിരുന്നു ഗില്‍ പാര്‍ട്ടി വിഭവങ്ങള്‍. തോമസ് കുളത്തില്‍, മാത്യു കൂട്ടക്കര, ജോര്‍ജ് മൈലപ്പറമ്പില്‍, മൈക്കിള്‍ ഇല്ലത്ത്, സേവ്യര്‍ ഇലഞ്ഞിമറ്റം എന്നിവര്‍് ഗ്രില്‍ പാര്‍ട്ടിക്ക് നേത്യുത്വം നല്‍കി. ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്ക് സേവ്യര്‍ പള്ളിവാതുക്കല്‍ നന്ദി പറഞ്ഞു. മത്സരങ്ങളുടെ നടത്തിപ്പിന് സോണിയ ഓടത്തുപറമ്പില്‍, ദിനേഷ് കൂട്ടക്കര എന്നിവര്‍ നേത്യുത്വം നല്‍കി.
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റെന്‍ ടൂര്‍ണമെന്റ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക