Image

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്‌ ടി.പിയെ വധിച്ചവര്‍: വി.എസ്‌‍‍

Published on 20 June, 2012
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്‌ ടി.പിയെ വധിച്ചവര്‍: വി.എസ്‌‍‍
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സമിതിയിലും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നിലപാട്‌ വ്യക്‌തമാക്കി. പാര്‍ട്ടിയില്‍ താന്‍ സ്വീകരിച്ച നിലപാട്‌ ഉറച്ചുനില്‍ക്കുമെന്ന്‌ പറഞ്ഞ വി.എസ്‌ തന്റെ ശ്രമം തെറ്റു തിരുത്താനാണെന്നും ഇതിനെ പാര്‍ട്ടി വിരുദ്ധമെന്ന്‌ വിളിക്കരുതെന്നും ആവശ്യപ്പെട്ടു. താനല്ല, ടി.പി ചന്ദ്രശേഖരനെ കൊന്നവരാണ്‌ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്‌. ടി.പി കൊല്ലപ്പെട്ട ആദ്യഘട്ടത്തില്‍ താന്‍ ഒഞ്ചിയത്തുപോയില്ല. ചന്ദ്രശേഖരനെ തിരികെ കൊണ്ടുവരാന്‍ പാര്‍ട്ടി ആത്മാര്‍ഥമായ ശ്രമം നടത്തിയില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധത്തിനു പിന്നില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ പറയുമ്പോഴും അറസ്‌റ്റിലാകുന്നവരുടെ രാഷ്‌ട്രീയം സിപിഎമ്മിലേക്കു തന്നെയാണ്‌ വിരല്‍ചൂണ്ടുന്നത്‌. ജനങ്ങളും അതു വിശ്വസിക്കുന്നു. ടി.പിയെ കുലംകുത്തിയെന്നു വിളിച്ച്‌ ആക്ഷേപിച്ചു, അദ്ദേഹത്തിന്‌ കൂടെയുള്ളവരെയും അപമാനിച്ചുവെന്നും വി.എസ്‌ പ്രസംഗത്തില്‍ ഉന്നയിച്ചു.

വി.എസിനൊപ്പം സംസ്‌ഥാന സമിതിയില്‍ ശ്രദ്ധേയമായ പ്രസംഗം നടത്തിയത്‌ പിണറായി വിജയനായിരുന്നു. ഒഞ്ചിയം നിലപാട്‌ ഉറച്ചുനിന്നുതന്നെയാണ്‌ പിണറായിയും സംസാരിച്ചത്‌. ടി.പി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ പിന്നീട്‌ പാര്‍ട്ടിയില്‍ കാണില്ലെന്നും പിണറായി ആവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക