Image

ലോകത്തില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഫ്‌ളോയ്ഡ് മെ വെതറിന്

പി.പി.ചെറിയാന്‍ Published on 20 June, 2012
ലോകത്തില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഫ്‌ളോയ്ഡ് മെ വെതറിന്
കാലിഫോര്‍ണിയ: കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ലോകത്തിലെ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം ഗുസ്തിക്കാരനായ ഫ്‌ളോയിഡ് മെ വെതറിനു ലഭിച്ചു.

ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ പഠനങ്ങളില്‍ നിന്നും തയ്യാറാക്കിയ 100 കായിക താരങ്ങളുടെ പട്ടികയില്‍ നിന്നാണ് മെ വെതറിനെ തിരഞ്ഞെടുത്തത്.

രണ്ടു ഗുസ്തി മത്സരങ്ങളില്‍ നിന്നും 80 മില്യണ്‍ ഡോളറാണ് മെ വെതറിന് പ്രതിഫലം ലഭിച്ചത്.
2001 മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടൈഗര്‍ വുഡ്‌സിന്റെ(59.4 മില്യണ്‍) റിക്കാര്‍ഡാണ് മെ വെതര്‍ മറികടക്കുന്നത്.

രണ്ടാം സ്ഥാനം ബോക്‌സര്‍ മാനി പെക്വവെ (62 മില്യണ്‍), മൂന്നാം സ്ഥാനം ടൈഗര്‍വുഡ്(52 മില്യണ്‍), അഞ്ചാം സ്ഥാനം ടെന്നീസ് താരം റോജര്‍ ഫെഡര്‍(52.7മി.).

ബെയ്‌സ് ബോള്‍ താരങ്ങളില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്ക് യാങ്കീസ് അലക്‌സ് റോഡ്രിഗസിനാണ്(33 മില്യണ്‍)

ലോകത്തിലെ ഒന്നാം നമ്പര്‍ താരം, ഫ്‌ളോയ്ഡ് മെ വെതര്‍ കുടുംബ കലഹ കേസ്സില്‍ ജൂണ്‍ ഒന്നു മുതല്‍ 87 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്. ജയില്‍ ശിക്ഷ ഹൗസ് അറസ്റ്റ് ആക്കി മാറ്റമെന്നും ജയിലില്‍ പ്രത്യേക ഭക്ഷണം അനുവദിക്കുമെന്നും ആവശ്യപ്പെട്ട് ഫ്‌ളോയ്ഡ് നല്‍കിയ അപേക്ഷ കോടതി തള്ളി കളഞ്ഞു. പെട്ടെന്ന് കോപം വരുന്ന ഫ്‌ളോയ്ഡ് ശിക്ഷ പൂര്‍ത്തിയാക്കി പുതിയ മനുഷ്യനായി പുറത്തുവരുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഫ്‌ളോയ്ഡ് മെ വെതറിന്
ലോകത്തില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഫ്‌ളോയ്ഡ് മെ വെതറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക