Image

ഇന്ത്യന്‍ വാരാഘോഷത്തില്‍ മലയാളിയുടെ ലേഖനത്തിന്‌ അംഗീകാരം

ജോസ്‌ കുമ്പിളുവേലില്‍ Published on 20 June, 2012
ഇന്ത്യന്‍ വാരാഘോഷത്തില്‍ മലയാളിയുടെ ലേഖനത്തിന്‌ അംഗീകാരം
കൊളോണ്‍: കൊളോണ്‍ നഗരസഭ സംഘടിപ്പിച്ച ഇന്ത്യന്‍ വാരാഘോഷത്തില്‍ മലയാളിയുടെ ലേഖനത്തിന്‌ അംഗീകാരം. ജൂണ്‍ 9 ന്‌ കൊളോണിലെ റൗട്ടന്‍ജോസ്റ്റ്‌ മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ്‌ മലയാളിയുടെ ലേഖനം തെരഞ്ഞെടുക്കപ്പെട്ടത്‌.

വിദേശികളുടെ സ്വദേശം(ഹൈമാറ്റ്‌ ഇന്‍ ഡേര്‍ ഫ്രംന്റെ) എന്ന ലേഖന സമാഹാര ഗ്രന്ഥത്തില്‍ ജോളി തടത്തില്‍ തയ്യാറാക്കിയ ഒരു വിദേശി എങ്ങനെ സ്വദേശിയായി എന്ന ലേഖനമാണ്‌ വായനയ്‌ക്കായി തെരഞ്ഞെടുക്കപ്പെട്ടതും അംഗീകാരം നേടിയതും. ജര്‍മന്‍ ഭാഷയിലാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. മലയാളിയുടെ നാലു ദശാബ്‌ദകാലത്തെ ജര്‍മന്‍ കുടിയേറ്റത്തിന്റെ ചരിത്രമാണ്‌ ലേഖനത്തിലെ പ്രതിപാദനവിഷയം.

കൊളോണിലെ ഫ്രൈറൗം ഹാളില്‍ ജൂണ്‍ 16 ശനിയാഴ്‌ച വൈകുന്നേരം 7 മണിമുതലാണ്‌ പുസ്‌തകപാരായണം നടന്നത്‌. ഇന്ത്യയെയും ഇന്ത്യാക്കാരെക്കുറിച്ചും സ്വദേശികളും വിദേശികളും എഴുതിയ തെരഞ്ഞെടുക്കപ്പെട്ട പുസ്‌തകങ്ങളാണ്‌ സാഹിത്യസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ജര്‍മന്‍ ഭാഷയിലായിരുന്നു അവതരണം. `നമ്മുടെ ലോകം' മാസികയുടെ സഹകരണത്തോടെയാണ്‌ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ഈവനിംഗ്‌ നടത്തുന്നത്‌.

അന്വേഷണങ്ങള്‍ക്ക്‌: ജെയിംസ്‌ കടപ്പള്ളി (ചീഫ്‌ എഡിറ്റര്‍) 02043 24908, മാനേജിംഗ്‌ എഡിറ്റേഴ്‌സ്‌, ജോസ്‌ പുതുശേരി 02232 34444, ഇന്നസന്റ്‌ കാരുവള്ളി 0220239115.
ഇന്ത്യന്‍ വാരാഘോഷത്തില്‍ മലയാളിയുടെ ലേഖനത്തിന്‌ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക