Image

മാതാ അമൃതാനന്ദമയി ഈ മാസം 30 മുതല്‍ യുഎസില്‍

Published on 20 June, 2012
മാതാ അമൃതാനന്ദമയി ഈ മാസം 30 മുതല്‍ യുഎസില്‍
ഷിക്കാഗോ: മാതാ അമൃതാനന്ദമയി ഈ മാസം 30 മുതല്‍ യുഎസില്‍ സന്ദര്‍ശനം നടത്തും. ജൂലൈ നാലുവരെ ഷിക്കാഗോ നഗരത്തില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് അമ്മ ദര്‍ശനം നല്‍കും. ഷിക്കാഗോയില്‍ പുതുതായി ആരംഭിക്കുന്ന മാതാ അമൃതാനന്ദമയി സെന്റര്‍(എം.എ സെന്റര്‍ ഷിക്കാഗോ) 30ന് അമ്മ ഭക്തര്‍ക്കായി തുറന്നു കൊടുക്കും. എല്‍ബേണിലെ കെസ്‌ലിംഗര്‍ റോഡിലെ ബ്രോഡ്‌വെ അക്കാദമി നിലനിന്നിരുന്ന സ്ഥലത്താണ് എംഎ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജൂണ്‍ 30ന് ഷിക്കാഗോയിലെത്തുന്ന അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന സമയം ചുവടെ

ജൂണ്‍ 30-വൈകിട്ട് 7.30
ജൂലൈ ഒന്ന്-രാവിലെ 11
ജൂലൈ രണ്ട്-രാവിലെ 10, വൈകിട്ട് 7.30
ജൂലൈ മൂന്ന്-രാവിലെ 10, വൈകിട്ട് 7.30
ജൂലൈ നാല്-രാവിലെ 10, വൈകിട്ട് ഏഴിന് ദേവീ ഭാവം
കൂടുതല്‍ വിവരങ്ങള്‍ക്ക്: chicago.amma.org എന്ന വെബ്‌സൈറ്റോ chicagoweb@macenters.org എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക

അടുത്ത മാസം ഒമ്പത് മുതല്‍ 11 വരെ ന്യൂയോര്‍ക്ക് നഗരത്തില്‍ സന്ദര്‍ശനം നടത്തുന്ന അമ്മ 9,10 തീയതികളില്‍ രാവിലെ പത്തിനും വൈകിട്ട് 7.30നും മാന്‍ഹട്ടനിലെ 11 അവന്യൂവിലുള്ള നോര്‍ത്ത് ഹാളിലെ ജാവിറ്റ്‌സ് സെന്ററില്‍വെച്ച് ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ദര്‍ശനം ആഗ്രഹിക്കുന്ന ഭക്തര്‍ പരിപാടി തുടങ്ങുന്നതിന് ടോക്കണ്‍ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് visit http://www.ammaNY.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
 ഫോണ്‍: 212-714-5445. അമ്മയുടെ കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരള്‍ക്ക്  http://embracingtheworld.org/ എന്ന     വെബ്‌സൈറ്റ്‌  സന്ദര്‍ശിക്കുക.
മാതാ അമൃതാനന്ദമയി ഈ മാസം 30 മുതല്‍ യുഎസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക