Image

ബിഹാറില്‍ രണ്ട് റെയില്‍വെ ജീവനക്കാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

Published on 20 June, 2012
ബിഹാറില്‍ രണ്ട് റെയില്‍വെ ജീവനക്കാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
പറ്റ്‌ന: ബിഹാറില്‍ റെയില്‍വെസ്റ്റേഷന്‍ ആക്രമിച്ച മാവോയിസ്റ്റുകള്‍ രണ്ട് യെില്‍വേ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി. മധുപൂര്‍ സെക്ഷനിലെ ഗോര്‍ബരണ്‍ സ്റ്റേഷനുനേരെയാണ് ആക്രമണമുണ്ടായത്. സ്‌റ്റേഷന്‍ മാസ്റ്ററായ വിജയകുമാര്‍, പോര്‍ട്ടര്‍ ദുഖന്‍ മഹാതോ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. 

ഇതേ തുടര്‍ന്ന് ഹൗറ-ഡല്‍ഹി റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ എട്ടരോയാടെ സ്‌റ്റേഷന്‍ ആക്രമിച്ച മാവോയിസ്റ്റ് സംഘം തോക്കു ചൂണ്ടി ജീവനക്കാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഈസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക