Image

ആചാര്യ ശ്രീ മണ്ണടി ഹരിയുടെ കാര്‍മികത്വത്തില്‍ ഭാഗവത സപ്‌താഹ യജ്ഞം ന്യൂയോര്‍ക്കില്‍ ജൂലൈ 8 മുതല്‍

Published on 20 June, 2012
ആചാര്യ ശ്രീ മണ്ണടി ഹരിയുടെ കാര്‍മികത്വത്തില്‍ ഭാഗവത സപ്‌താഹ യജ്ഞം ന്യൂയോര്‍ക്കില്‍ ജൂലൈ 8 മുതല്‍
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റ്‌റിലെ ഹിന്ദുക്കളുടെ ചിരകാല അഭിലാഷമായ ഒരു ആരാധനാലയം തുടങ്ങുന്നതിനുള്ള പ്രാരംഭനടപടിപടികള്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‌ ഭൂമി പൂജയോടുകൂടി ഹിന്ദു ടെമ്പിള്‍ ഓഫ്‌ ട്രൈസ്‌റ്റേറ്റ്‌ തുടങ്ങികഴിഞ്ഞു. അമ്പലത്തിന്റെ നിര്‌മാണപ്രവര്‍ത്തനങ്ങള്‍ സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി തുടങ്ങുന്നതിനും അതിനാവശ്യമായ പണശേഖരണത്തിനു വേണ്ടിയും ജൂലൈ 8 മുതല്‌ 15 വരെ ആചാര്യ ശ്രീ മണ്ണടി ഹരിയുടെ കാര്‌മികത്വത്തില്‍ ഭാഗവത സപ്‌താഹ യജ്ഞം നടത്തുന്നതിന്‌ ക്ഷേത്ര കമ്മിറ്റിയും ട്രസ്‌ടീ ബോര്‍ഡും തീരുമാനിച്ചു. അതിനു വേണ്ട ഒരുക്കങ്ങളെല്ലാം വളരെ ഉത്സാഹത്തോടെ ക്ഷേത്ര നിര്‌മാനതിനുവേണ്ടി വാങ്ങിയ 1 .7 ഏക്കര്‌ സ്ഥലത്ത്‌ (390 North tSreet, White Plains, NY 10605 ) നടന്നു വരുന്നു.

നമ്മുടെ ഈ ഉത്‌കൃഷ്ട കര്‍മ പദ്ധതിയില്‌ ഭാഗഭാക്കാനും അതിന്റെ വിജയത്തിനും വേണ്ടി ട്രൈസ്‌റ്റേറ്റ്‌ ലുള്ള എല്ലാ ഹിന്ദു മത വിശ്വാസികളും ഭക്ത ജനങ്ങളും ആത്മാര്‌ഥമായി സഹകരിക്കണമെന്ന്‌ അഭ്യര്‌ത്ഥിക്കുന്നു.

ജൂലൈ 8 ന്‌ വൈകിട്ട്‌ 4 :30 ന്‌ ഉത്‌ഘാടന കര്‍മം നടക്കുന്നതാണ്‌, തത്സമയം ഭാഗവതത്തെക്കുറിച്ചു യജ്ഞാചാര്യ സംസാരിക്കുന്നതാണ്‌. അതിനു ശേഷം ആരതിയും സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ജൂലൈ 9 മുതല്‍ മൂല ഭാഗവത പാരായണം, കഥാപ്രവചനം, ആരതി, സാംസ്‌കാരിക പരിപാടികള്‌ എന്നിവ ഉണ്ടാവുന്നതാണ്‌.

ഇത്‌ പ്രത്യേക അറിയിപ്പായി സ്വീകരിച്ചു എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന്‌ ക്ഷേത്ര കമ്മറ്റിക്കും ട്രസ്‌ടിക്കും വേണ്ടി ശ്രീ ശിവദാസന്‌ നായര്‌ അറിയിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ Visit our website www.hindutempleotfristates.org

ORGANIZERS CONTACT INFORMATION
SivadasanNair:914-316-4076 SureshKhanna:914-672-0054
BhavanaPahwa: 914-420-9959 Vidher Kumar:914-819-8612
Deven Sharma: 914-271-5915 Suchtira Joshi: 914-245-8390
ആചാര്യ ശ്രീ മണ്ണടി ഹരിയുടെ കാര്‍മികത്വത്തില്‍ ഭാഗവത സപ്‌താഹ യജ്ഞം ന്യൂയോര്‍ക്കില്‍ ജൂലൈ 8 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക