Image

സ്റ്റാറ്റന്‍ ഐലന്‍ഡിലെ സീറോ-മലബാര്‍ ഇടവകയില്‍ ഫാദേഴ്‌സ്‌ ഡേ ആചരിച്ചു

ബേബിച്ചന്‍ പൂഞ്ചോല Published on 20 June, 2012
സ്റ്റാറ്റന്‍ ഐലന്‍ഡിലെ സീറോ-മലബാര്‍ ഇടവകയില്‍ ഫാദേഴ്‌സ്‌ ഡേ ആചരിച്ചു
ന്യുയോര്‍ക്ക്‌: സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോ-മലബാര്‍ ഇടവകയില്‍ ലോക പിതൃദിനമായ ജൂണ്‍ 17-ന്‌ `ഫാദേഴ്‌സ്‌ ഡേ' ആഘോഷിച്ചു.

ഞായറാഴ്‌ച വൈകുന്നേരം 4:30-നുള്ള വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഇടവകയിലെ എല്ലാ പിതാക്കന്മാര്‍ക്കുംവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദ കര്‍മ്മവും ഉണ്ടായിരുന്നു. തദവസരത്തില്‍ പിതാക്കന്മാരുടെ അര്‍പ്പണ മനോഭാവത്തെ അനുസ്‌മരിച്ചുകൊണ്ടും ഇടവകയിലെ അവരുടെ കൂട്ടായ്‌മയെ അഭിനന്ദിച്ചുകൊണ്ടും ഫാ. ബാബു തേലപ്പിള്ളി പിതൃദിനത്തിന്‍െറ ആശംസകള്‍ ഏവര്‍ക്കും നേര്‍ന്നു. തുടര്‍ന്ന്‌ കുട്ടികള്‍ മലയാളത്തില്‍ പിതൃഭക്തിഗാനങ്ങള്‍ ആലപിച്ച്‌ പിതാക്കന്മാരെ ആദരിക്കുകയും, പിതാക്കന്മാര്‍ കേക്കുമുറിച്ച്‌ ഈ പ്രത്യേക ദിനത്തിന്‍െറ സന്തോഷം എല്ലാവരുമായി പങ്കുവെക്കുകയും ചെയ്‌തൂ.

പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പിതാക്കന്മാരുടെ ബഹുമാനാര്‍ത്ഥം അമ്മമാര്‍ വീടുകളില്‍ പാകംചെയ്‌തു കൊണ്ടുവന്ന നാടന്‍ വിഭവങ്ങള്‍ക്കൊണ്ടുള്ള സേ്‌നഹവിരുന്നും ഉണ്ടായിരുന്നു. ഫാദേഴ്‌സ്‌ ഡേ പ്രമാണിച്ച്‌ കേരളത്തനിമയാര്‍ന്ന വേഷവിധാനത്തോടെ പള്ളിയിലെത്തിയ അപ്പന്മാര്‍ പിതൃദിന ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി.
സ്റ്റാറ്റന്‍ ഐലന്‍ഡിലെ സീറോ-മലബാര്‍ ഇടവകയില്‍ ഫാദേഴ്‌സ്‌ ഡേ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക