Image

എന്‍ഐഎ സ്‌ഥാപക ഡയറക്‌ടര്‍ ജനറല്‍ രാധ വിനോദ്‌ രാജു അന്തരിച്ചു

Published on 20 June, 2012
എന്‍ഐഎ സ്‌ഥാപക ഡയറക്‌ടര്‍ ജനറല്‍ രാധ വിനോദ്‌ രാജു അന്തരിച്ചു
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്‌ഥാപക ഡയറക്‌ടര്‍ ജനറല്‍ രാധ വിനോദ്‌ രാജു അന്തരിച്ചു. 62-വയസായിരുന്നു. ഇന്ന്‌ വെളുപ്പിനാണ്‌ അന്തരിച്ചത്‌. ഗുരുതരമായ ന്യൂമോണിയ ബാധിച്ച്‌ ഈ ജനുവരി മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ജമ്മു കശ്‌മീര്‍ കേഡറില്‍ 1975 ബാച്ചിലെ ഐപിഎസ്‌ ഓഫിസറായ അദ്ദേഹം മട്ടാഞ്ചേരി സ്വദേശിയാണ്‌. ഭാര്യ: അച്ചാമ്മ, മക്കള്‍: വേണു (ഡല്‍ഹി), സിന്ധു(ലണ്ടന്‍).

2009 ജനുവരി 19നാണ്‌ എന്‍ഐഎയുടെ ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റത്‌. എന്‍ഐഎ തലവന്‍ ആകുന്നതിനു മുന്‍പ്‌ ജമ്മു കശ്‌മീരിന്റെ വിജിലന്‍സ്‌ വിഭാഗം ഡയറക്‌ടര്‍ ജനറലായിരുന്നു. രാജീവ്‌ ഗാന്ധി വധം, കാണ്ടഹാര്‍ വിമാന റാഞ്ചല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്‌.
എന്‍ഐഎ സ്‌ഥാപക ഡയറക്‌ടര്‍ ജനറല്‍ രാധ വിനോദ്‌ രാജു അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക