Image

ടി.പി വധം: അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്ന് പോലീസ്

Published on 20 June, 2012
ടി.പി വധം: അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്ന് പോലീസ്
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ കോടതിയിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലും മാത്രമാണ് വെളിപ്പെടുത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അന്വേഷണ പുരോഗതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ കെ.കെ കൃഷ്ണന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് നിലപാട് അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക