Image

വംശീയാധിക്ഷേപം: ക്രൊയേഷ്യക്ക്‌ 56 ലക്ഷം പിഴ

ജോസ്‌ കുമ്പിളുവേലില്‍ Published on 21 June, 2012
വംശീയാധിക്ഷേപം: ക്രൊയേഷ്യക്ക്‌ 56 ലക്ഷം പിഴ
വാഴ്‌സോ: യൂറോകപ്പില്‍ ഇറ്റലി ക്രൊയേഷ്യ മത്സരത്തിനിടയില്‍ ഇറ്റാലിയന്‍ കളിക്കാരനായ മരിയോ ബലോട്ടെല്ലിയെ ക്രൊയേഷ്യന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചു എന്നു തെളിഞ്ഞതിനെ തുടര്‍ന്ന്‌ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌ യുവേഫ ശിക്ഷ വിധിച്ചു.

ശിക്ഷയായ 80,000 യൂറോ (ഏകദേശം 56.7 ലക്ഷം രൂപ) പിഴയടയ്‌ക്കാനാണ്‌ യവേഫ ഉത്തരവായത്‌. വംശീയ മുദ്രാവാക്യം മുഴക്കിയും, കുരങ്ങനെന്നും വിളിച്ചും, മൃഗീയ മുദ്രകള്‍ കാണിച്ചും കളിക്കാരനെ മാനസികമായി പീഢിപ്പിച്ചുവെന്നു യുവേഫ കണ്‌ടെത്തി. കൂടാതെ കളിക്കളത്തിലേയ്‌ക്കു പടക്കവും, പഴത്തൊലിയും എറിഞ്ഞും കളിക്കാരനെ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചത്‌ ഫുട്‌ബോള്‍ കളിയിലെ സാഹോദര്യവും, സഹിഷ്‌ണതയും നശിപ്പിക്കുമെന്നും യുവേഫ വിലയിരുത്തി. ആഫ്രിക്കയില്‍ നിന്ന്‌ ഇറ്റലിയിലേയ്‌ക്ക്‌ കുടിയേറിയ ആളാണ്‌ ബലോട്ടെല്ലി.

ഗ്രൂപ്പ്‌ സിയിലെ അവസാന മല്‍സരത്തില്‍ കളി തീരുന്നതിന്‌ തൊട്ടുമുമ്പ്‌ അയര്‍ലണ്‌ടിനെതിരെ നിര്‍ണായക ഗോള്‍ നേടി മരിയോ ബലോട്ടെല്ലി ലോകശ്രദ്ധപിടിച്ചിരുന്നു.
വംശീയാധിക്ഷേപം: ക്രൊയേഷ്യക്ക്‌ 56 ലക്ഷം പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക