Image

മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24 ന്‌ അബരിസ്‌ട്രിത്തില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 22 June, 2012
മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24 ന്‌ അബരിസ്‌ട്രിത്തില്‍
അബരിസ്‌ട്രിത്ത്‌: കര്‍ണാടകയിലെ ഭദ്രാവതി രൂപത ബിഷപ്പ്‌ മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24 ന്‌ അബരിസ്‌ട്രിത്തില്‍ സന്ദര്‍ശനം നടത്തുന്നു. ഉച്ചകഴിഞ്ഞ്‌്‌ 2.30 ന്‌ പിതാവിനെ സെന്റ്‌ മിനിഫ്രണ്‌ട്‌ ദേവാലയത്തില്‍ സ്വീകരിക്കും. തുടര്‍ന്ന്‌ നടക്കുന്ന ദിവ്യബലിയില്‍ ബിഷപ്പ്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിമ്മി പുളിക്കക്കുന്നേല്‍ സഹകാര്‍മികനാകും.

എല്ലാ മാസവും മൂന്നാം ഞായറാഴ്‌ച ദിവസങ്ങളില്‍ അബരിസ്‌ട്രിത്തിലെ സെന്റ്‌ മിനിഫ്രണ്‌ട്‌ ദേവാലയത്തില്‍ മലയാളം കുര്‍ബാനയും മതബോധന ക്ലാസുകളും ഉണ്‌ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പീറ്റര്‍ താണോലില്‍ 07790017453.
മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24 ന്‌ അബരിസ്‌ട്രിത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക