Image

മെര്‍ക്കല്‍ ഏറ്റവും അപകടകാരിയായ നേതാവ്‌: യുകെ മാഗസിന്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 25 June, 2012
മെര്‍ക്കല്‍ ഏറ്റവും അപകടകാരിയായ നേതാവ്‌: യുകെ മാഗസിന്‍
ലണ്‌ടന്‍: ലോകത്തെ ഏറ്റവും അപകടകാരിയായ നേതാവ്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണെന്ന്‌ ഇടതുപക്ഷ മാസിക കുറിപ്പെഴുതി. യൂറോ പ്രതിസന്ധിയെ നേരിടാന്‍ മെര്‍ക്കല്‍ സ്വീകരിച്ച നിലപാടുകള്‍ ലോകത്തെയാകെ രണ്‌ടാം മാന്ദ്യത്തിലേക്കു നയിക്കുകയാണെന്നും ദ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ വിലയിരുത്തുന്നു.

യുകെയില്‍നിന്നുള്ള പ്രസിദ്ധീകരണമാണ്‌ ദ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍. കൃത്രിമ കണ്ണ്‌ വച്ച ടെര്‍മിനേറ്ററുടെ രൂപത്തില്‍ മെര്‍ക്കലിനെ ഇതില്‍ ചിത്രീകരിച്ചിട്ടുണ്‌ട്‌. ലോകക്രമത്തിനും സമൃദ്ധിക്കും ഭീഷണിയാണു ചാന്‍സലര്‍ മെര്‍ക്കല്‍. ഇറാന്‍ പ്രസിഡന്റ്‌ മെഹ്‌മൂദ്‌ അഹമ്മദി നെജാദ്‌, ഇസ്രയേലി പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു, ഉത്തര കൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്‍ എന്നിവര്‍ മെര്‍ക്കലിനോളം വലിയ ഭീഷണിയല്ലെന്നും വിലയിരുത്തുന്നു.

ന്യൂ സ്റ്റേറ്റ്‌സ്‌മാന്റെ സീനിയര്‍ എഡിറ്റര്‍ മെഹ്‌ദി ഹസനാണ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. ഹിറ്റ്‌ലര്‍ക്കുശേഷം ലോകം കാണുന്ന ഏറ്റവും അപകടകാരിയായ നേതാവാണ്‌ മെര്‍ക്കല്‍ ആണെന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു ഹസന്‍. മെര്‍ക്കലിനു മുന്‍പുള്ള എട്ടു ചാന്‍സലര്‍മാര്‍ രാജ്യത്തിന്റെ ഉത്‌പാദനരംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കുന്നതിനു മേല്‍നോട്ടം വഹിക്കുകയും ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നന്നാക്കുകയും ചെയ്‌തു. മെര്‍ക്കലിനു കീഴില്‍ ജര്‍മനി വീണ്‌ടും ഒറ്റപ്പെടുകയാണെന്നും ഹസന്‍ അഭിപ്രായപ്പെടുന്നു.
മെര്‍ക്കല്‍ ഏറ്റവും അപകടകാരിയായ നേതാവ്‌: യുകെ മാഗസിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക