Image

പ്രസ്റ്റനില്‍ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ വിജില്‍ മാസ്സ്‌ 28 -ന്‌ : മാര്‍ ജോസഫ്‌ അരുമച്ചാടം പിതാവ്‌ മുഖ്യാതിഥി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 25 June, 2012
പ്രസ്റ്റനില്‍ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ വിജില്‍ മാസ്സ്‌ 28 -ന്‌ : മാര്‍ ജോസഫ്‌ അരുമച്ചാടം പിതാവ്‌ മുഖ്യാതിഥി
പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ ജൂണ്‍ 28 നു വ്യാഴാച്ച വിശുദ്ധ പത്രോസ്‌ പൌലോസ്‌ ശ്ലെഹന്മ്‌മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. വ്യഴാഴ്‌ച വൈകുന്നേരം 5 :30 നു ആരംഭിക്കുന്ന തിരുന്നാള്‍ നൈറ്റ്‌ വിജില്‍ മാസ്സില്‍ ഭദ്രാവതി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോ സഫ്‌ അരുമച്ചാടം മുഖ്യ കാര്‍മ്മികത്വം വഹിക്കും.ലങ്കാസ്‌ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ സഭ ചാപ്ലിന്‍സ്‌ ഫാ മാത്യു ചൂരപൊയികയില്‍ , ഫാ തോമസ്‌ കളപ്പുരക്കല്‍ എന്നിവര്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിക്ക്‌ സഹ കാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ സന്ദേശം അരുമച്ചാടം പിതാവ്‌ നല്‍കുന്നതാണ്‌.

പ്രസ്‌ട്ടനില്‍ പതിവായി വ്യാഴാച്ച ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ അല്‌ഫോന്‌സാമ്മയോടുള്ള നൊവേനയും തഥവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്‌.. സീറോ മലബാര്‍ സഭയുടെ മിഷന്‍ രൂപതയായ ഭദ്രാവതി രൂപതയുടെ അധ്യക്ഷ പഥം ഏറ്റെടുത്ത ശേഷം നടത്തുന്ന പ്രഥമ യു കെ സന്ദര്‌സ്സനത്തില്‍ പ്രസ്‌ട്ടനില്‍ മാര്‍ ജോസഫ്‌ പിതാവിന്‌ ഉജ്ജ്വല സ്വീകരണമാണ്‌ പ്രസ്സ്‌ടന്‍ കാത്തലിക്‌ കംമ്യുനിട്ടി ഒരുക്കിയിരിക്കുന്നത്‌. പിതാവ്‌ യു കെ യിലെ തന്റെ ദൌത്യങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങള്‍ സന്ദര്‌സ്സിക്കുന്നതാണ്‌.

തിരുന്നാളിലും , ശുശ്രുക്ഷകളിലും പങ്കു ചേര്‍ന്ന്‌ മധ്യസ്‌ത്തതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യ്‌ങ്ങളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രസ്റ്റനില്‍ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ വിജില്‍ മാസ്സ്‌ 28 -ന്‌ : മാര്‍ ജോസഫ്‌ അരുമച്ചാടം പിതാവ്‌ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക