Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി

ജോര്‍ജ് ജോണ്‍ Published on 26 June, 2012
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഫെശന്‍ഹൈം സെന്‍െ് ഹില്‍ഡഗാര്‍ഡ് പള്ളി ഗാര്‍ഡനില്‍ വച്ച് ജൂണ്‍ 23 ന് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 11.00 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ഇതിനിടെ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാല്‍മക ചര്‍ച്ചകള്‍ നടത്തി. ആന്റെണി തേവര്‍പാടം, ജോര്‍ജ് ചൂരപ്പൊയ്കയില്‍, മാത്യു കൂട്ടക്കര, സേവ്യര്‍ പള്ളിവാതുക്കല്‍, തോമസ് കല്ലേപ്പള്ളി, പോള്‍ കോടിക്കുളം എന്നിവര്‍ ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഫിഫ്റ്റി പ്ലസിലെ വനിതകള്‍ ഫെശന്‍ഹൈമിലെ വനസംരക്ഷണ മേഖലയിലൂടെ ഏതാണ്ട് ഒരു മണിക്കൂര്‍ നടത്തം ഈ വര്‍ഷം ആവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരും, ഫാ. തോമസ് കട്ടത്തറ എസ്.ജെ.,യും അതിഥികളായി പങ്കെടുത്തു.

സൈമണ്‍ കൈപ്പള്ളിമണ്ണില്‍, തോമസ് കുളത്തില്‍, മാത്യു കൂട്ടക്കര, മൈക്കിള്‍ ഇല്ലത്ത് എന്നിവര്‍ വിവിധതരം ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടിക്ക് സേവ്യര്‍ ഇലഞ്ഞിമറ്റം നേത്യുത്വം നല്‍കി.
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക