Image

കൈരളി ഡാന്‍സ്‌ ഫിയസ്റ്റ ആകര്‍ഷകമായി

എം.കെ. ആരിഫ്‌ Published on 26 June, 2012
കൈരളി ഡാന്‍സ്‌ ഫിയസ്റ്റ ആകര്‍ഷകമായി
ദോഹ: ഖത്തര്‍ കൈരളി സംഘടിപ്പിച്ച ഡാന്‍സ്‌ ഫിയസ്റ്റ ആന്‍ഡ്‌ മ്യൂസിക്കല്‍ കണ്‍സേര്‍ട്‌-സംഗീത സായാഹ്നം വൈവിധ്യ കൊണ്‌ടു ജനപങ്കാളിത്തം കൊണ്‌ടും ആകര്‍ഷകമായി. ദോഹ മൊഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും കലാ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ ടീമുകള്‍ മാറ്റുരച്ച സിനിമാറ്റിക്‌-ഫോക്‌ ഡാന്‍സ്‌ മത്സരവും കൊല്ലം ഷാഫി, പട്ടുറുമാല്‍ താരങ്ങളായ ഷമീര്‍, സുറുമി വയനാട്‌, ഹംസ പട്ടുവം, ആന്‍ മറിയ, നിധി രാധാകൃഷ്‌ണന്‍, ഹമീദ്‌ ഡവിഡ, ഷക്കീര്‍ പാവറട്ടി, ഹെലന തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും സദസിന്‌ ആവേശം പകര്‍ന്നു.

സിനിമാറ്റിക്‌ ഡാന്‍സ്‌ മത്സരത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളും ഫോക്‌ഡാന്‍സില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, കലക്ഷേത്ര ഡാന്‍സ്‌ സ്‌കൂള്‍ എന്നിവയും യഥാക്രമം ഒന്നും രണ്‌ടും സ്ഥാനങ്ങള്‍ നേടി.

ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദു സലാം, ബിസിനസ്‌ രംഗങ്ങളില്‍ പ്രശസ്‌തരായ ആര്‍ഗണ്‍ ഗ്ലോബല്‍ സിഇഒ അബ്ദുള്‍ ഗഫൂര്‍, ദോഹ ബ്യൂട്ടി സെന്റര്‍ എംഡി ഷീല ഫിലിപ്പ്‌, ക്വാളിറ്റി എംഡി ഷംസുദ്ദീന്‍ ഒളകര എന്നിവരെ മൊമന്റോ നല്‍കി ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക