ചിക്കാഗോ: ഫൊക്കാന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
ശ്രീമതി മറിയാമ്മ പിള്ളയുടെ വിജയം അമേരിക്കന്‍ മലയാളി സമൂഹത്തിന് പുത്തന്‍
ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ മൂന്നു
പതിറ്റാണ്ടുകളായി ചിക്കാഗോയിലെ വിവിധ മത-സാമുദായിക-സാംസ്കാരിക മേഖലകളില്‍
നിറഞ്ഞുനിന്ന്, വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്കരിച്ച് ജനഹൃദയങ്ങളില്‍
ചിരപ്രതിഷ്ഠ നേടിയ ശ്രീമതി മറിയാമ്മ പിള്ളയുടെ വിജയം ഫൊക്കാനയുടെ മുന്നോട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.
ഒരു പൊതു പ്രവര്‍ത്തക
എന്ന നിലയില്‍ ശ്രീമതി മറിയാമ്മ പിള്ള ഇന്നലെകളില്‍ മലയാളി സമൂഹത്തിന് ചെയ്ത
നിരവധിയായ സേവനങ്ങള്‍, ഓരോ മലയാളിയും എന്നും നന്ദിയോടെ മാത്രം സ്മരിക്കുന്ന
ഒന്നാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാട്ടില് ആയിരക്കണക്കിന്
ആളുകള്‍ക്ക് സഹായഹസ്തങ്ങള്‍ നല്കിയതോടൊപ്പം, അമേരിക്കയില്‍ എത്തിച്ചേര്‍ന്ന
നൂറുകണക്കിന് ആളുകള്‍ക്ക് താന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ ജോലി
ചെയ്തുകൊടുക്കാന്‍ സാധിച്ചതുമെല്ലാം ശ്രീമതി മറിയാമ്മ പിള്ളയുടെ മലയാളി
സമൂഹത്തിനോടുള്ള ആത്മാര്‍ത്ഥതയുടെ ഉദാത്ത ഉദാഹരണങ്ങളാണ്.
മാര്‍ത്തോമാ
സഭയിലെ ആദ്യത്തെ വനിതാ സിനഡ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മറിയാമ്മ
പിള്ള, ഫൊക്കാനയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍, അത്
ചരിത്രത്തിന്റെ താളുകളില്‍ എന്നും നിറഞ്ഞുനില്ക്കുന്ന ഒരു സംഭവമായിത്തീരും ആ
ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ അമേരിക്കയിലെ മുഴുവന്‍ മലയാളി സംഘടനകളും
ശ്രീമതി മറിയാമ്മ പിള്ളയോടൊപ്പം അണിനിരന്ന് `ധീരവനിത'യെ ഫൊക്കാനയുടെ പ്രസിഡന്റായി
വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.