Image

യാസര്‍ അരാഫത്തിന്റെ മരണം അണ്വായുധം മൂലമെന്ന്‌ അല്‍ജസീറ

Published on 04 July, 2012
യാസര്‍ അരാഫത്തിന്റെ മരണം അണ്വായുധം മൂലമെന്ന്‌ അല്‍ജസീറ
രമല്ല: ഫലസ്‌തീന്‍ മുന്‍ പ്രസിഡണ്ട്‌ യാസര്‍ അരാഫത്ത്‌ മരിച്ചത്‌ അണ്വായുധം മൂലമെന്ന്‌ അല്‍ജസീറ വെളിപ്പെടുത്തല്‍. അറഫാത്ത്‌ ഏറ്റവുമൊടുവില്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍,പല്ലുതേക്കാനുപയോഗിച്ച ബ്രഷ്‌,ശിരോവസ്‌ത്രം തുടങ്ങിയവയില്‍ പൊളോണിയം എന്ന രാസമൂലകത്തിന്‍െറ അംശം ക്രമാതീതമായ അളവില്‍ കണ്ടെത്തിയതായി പറയുന്നു. വളരെ അപൂര്‍വമായതും ഉയര്‍ന്നതോതില്‍ വികിരണ സാധ്യതയുള്ള ആണവമൂലകമാണ്‌ പൊളോണിയം. അറഫാത്തിന്‍െറ രക്തം,മൂത്രം,ശ്വാസോഛ്വാസം,ഉമിനീര്‍ എന്നിവയിലെല്ലാം പൊളോണിയത്തിന്‍െറ അംശം കലര്‍ന്നതായി സ്വിറ്റ്‌സര്‍ലാന്‍റിലെ ലോസാനെ ഇന്‍റസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റേഡിയോ ഫിസിക്‌സില്‍ നടത്തിയ പരിശോധനാഫലം പറയുന്നു.

അതിനിടെ പരിശോധനാ ഫലത്തെത്തുടര്‍ന്ന്‌ അറഫാത്തിന്‍െറ മൃതദേഹം അദ്ദേഹത്തെ അടക്കം ചെയ്‌ത റാമല്ലയിലെ ഖബറിടത്തില്‍ നിന്ന്‌ പുറത്തെടുത്ത്‌ മരണകാരണം സ്ഥീരീകരിക്കണമെന്ന്‌ അദ്ദേഹത്തിന്‍െറ വിധവ സുഹ അറഫാത്ത്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക