Image

യുവതിയെ പൂട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published on 04 July, 2012
യുവതിയെ പൂട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ യുവതിയെ പൂട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പാങ്ങ്‌ പൂക്കോട്‌ ആളൊഴിഞ്ഞ ഷെഡില്‍ പൂട്ടിയിട്ട നിലയില്‍ കണെ്‌ടത്തിയ വീട്ടിലാണ്‌ ദളിത്‌ യുവതി പീഡനത്തിനിരയായത്‌. പാങ്ങ്‌ സ്വദേശികളായ ഹാരിസ്‌, അസ്‌കര്‍ എന്നിവരാണ്‌ പിടിയിലായത്‌.

പെരിന്തല്‍മണ്ണ സിഐ ഓഫീസിലെത്തി യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പ്രതികളെകുറിച്ച്‌ വിവരം ലഭിച്ചത്‌. തിരൂരങ്ങാടി സ്വദേശിയും രണ്‌ടു കുട്ടികളുടെ മാതാവുമായ ഇരുപത്തെട്ടുകാരിയെ കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ചേണ്‌ടി റോഡിനോടു ചേര്‍ന്ന പെരിഞ്ചോലക്കുളമ്പിലെ വളം സൂക്ഷിക്കുന്ന ഷെഡില്‍ പൂട്ടിയിട്ട നിലയില്‍ കണ്‌ടത്‌.
ഭര്‍ത്താവില്ലാത്ത തന്നെ വിവാഹ വാഗ്‌ദാനം നല്‍കി ക്വാറിയിലെ ഡ്രൈവറായ അസ്‌കര്‍ പലതവണ പീഡിപ്പിച്ചതായാണ്‌ യുവതിയുടെ മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക