Image

കൊച്ചി മെട്രോ പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ഇ.ശ്രീധരന്‍

Published on 04 July, 2012
കൊച്ചി മെട്രോ പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ഇ.ശ്രീധരന്‍
 കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ണമായും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)ഏല്‍പ്പിക്കണമെന്ന് ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍. കേന്ദ്രമന്ത്രി കെ.വി.തോമസിനോടാണ് ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്.

പദ്ധതി ഡിഎംആര്‍സിയ്ക്ക് നല്‍കുന്നതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ മാത്രമെ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവൂ എന്നും ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. മെട്രോയുടെ മുഴുവന്‍ കരാര്‍ ഇല്ലെങ്കില്‍ ചുമതല ഏറ്റെടുക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ആര്‍ക്കെന്ന ആശയക്കുഴപ്പം നിലിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ തന്നെ സ്വന്തം നിലയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കുമെന്നരീതിയില്‍ അഭിപ്രായങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ നിലപാടറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക