Image

സരബ്ജിത് സിംഗിന്റെ സഹോദരി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Published on 04 July, 2012
 സരബ്ജിത് സിംഗിന്റെ സഹോദരി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
 


ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സരബ്ജിതിന്റെ മോചനത്തിന് പരിശ്രമിക്കണമെന്ന് ദല്‍ബീര്‍ കൗര്‍, സോണിയയോട് അഭ്യര്‍ഥിച്ചു. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 1991 മുതല്‍ ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് സരബ്ജിത്. സരബ്ജിതിനെ മോചിപിക്കുമെന്ന് കഴിഞ്ഞ ആഴ്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് ഇത് നിഷേധിച്ച് 30 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന സുര്‍ജിത് സിംഗിനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക