Image

മണിക്കെതിരായ കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു

Published on 05 July, 2012
 മണിക്കെതിരായ കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു
 ന്യൂഡല്‍ഹി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. 

എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസുകള്‍ പുനരന്വേഷിക്കാനുള്ള നീക്കം വിലക്കണമെന്നും ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ മണി സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. മണി സമര്‍പ്പിക്കുന്ന ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാണ് സര്‍ക്കാരിന്റെ തടസഹര്‍ജിയിലെ ആവശ്യം. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്‌ടെന്നായിരുന്നു മണിയുടെ പ്രസംഗം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക