Image

ഒമാനില്‍ മലയാളി യുവാക്കള്‍ ബീച്ചില്‍ മുങ്ങിമരിച്ചു

Published on 06 July, 2012
ഒമാനില്‍ മലയാളി യുവാക്കള്‍ ബീച്ചില്‍ മുങ്ങിമരിച്ചു
സലാല: ഒമാനിലെ സലാലയില്‍ മലയാളി യുവാക്കള്‍ ബീച്ചില്‍ മുങ്ങിമരിച്ചു. കടലില്‍ കുളിക്കാനിറങ്ങിയ കൊല്ലം പുനലൂര്‍ വെള്ളിമല സ്വദേശി ജിതിന്‍ സോമരാജന്‍ (24), എറണാകുളം കളമശ്ശേരി സ്വദേശി നിഷാദ്‌ ഇബ്രാഹിം (23) എന്നിവരാണ്‌ മരിച്ചത്‌.

ഇന്ന്‌ രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നിനിടെയാണ്‌ അപകടം സംഭവിച്ചത്‌. കുളിക്കുന്നതിനിടെ ചളിയില്‍ പൂണ്ടുപോയ നിഷാദിന്‍െറ രക്ഷിക്കാന്‍ ചാടിയ ജിതിനും ചളിയില്‍ പൂണ്ടുപോവുകയായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. ഇരുവരും സലാല നമ്പര്‍ ഫൈവിലെ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ്‌ സ്ഥാപനത്തിലെ ജീവനക്കാരാണ്‌.

പരേതനായ സോമരാജന്‍െറ മകാനാണ്‌ ജിതിന്‍. രാധാമണിയാണ്‌ മാതാവ്‌. പരേതയായ സുബൈദയാണ്‌ നിഷാദിന്‍െറ മാതാവ്‌. ഇരുവരും അവിവാഹിതരാണ്‌. മിര്‍ബാതിനടുത്ത്‌ താഖ ആശുപത്രിയിലത്തെിച്ച ഇവരുടെ മൃതദേഹങ്ങള്‍ സലാല സുല്‍ത്താന്‍ ഖാബൂസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക