Image

നവയുഗം വിദ്യര്‍ഥികളെ ആദരിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 07 July, 2012
നവയുഗം വിദ്യര്‍ഥികളെ ആദരിച്ചു
ദമാം: പന്ത്രാം ക്ലാസ്‌ പരീക്ഷയില്‍ സൗദിയില്‍ ഒന്നാമതെത്തിയ ഐശ്വര്യ എസ്‌. വെള്ളാപ്പള്ളി, പത്താം ക്ലാസ്‌ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ നവയുഗം കുടുംബാംഗങ്ങളായ ഫ്രീസിയ ഹബീബ്‌, വര്‍ഷ രാജ്‌ എന്നിവരെ നെസ്റ്റോ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്ക്‌ നവയുഗത്തിന്റെ ഉപഹാരം നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ സമ്മാനിച്ചു. ചടങ്ങില്‍ നവയുഗം സെക്രട്ടറി കെ.ആര്‍. അജിത്‌, ജോര്‍ജ്‌ വര്‍ഗീസ്‌ (നവോദയ), അലികുട്ടി ഒളവട്ടൂര്‍ (കെഎംസിസി), മുഹമ്മദ്‌ നജാത്തി, സാജിദ്‌ ആറാട്ടുപുഴ, ജോസഫ്‌ കളത്തില്‍പറമ്പില്‍, ഷാജി മതിലകം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവയുഗം വിദ്യര്‍ഥികളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക