ഡാളസ്: റിച്ചാര്ഡ്സണ് സിറ്റിയില്‍ കാല്‍വറി പെന്തക്കോസ്ത് സഭയ്ക്കുവേണ്ടി
നിര്‍മ്മിച്ച സഭാ ഹാളിന്റെ പ്രതിഷ്ഠ ജൂലൈ 23-ന് ശനിയാഴ്ച റവ. ശാമുവേല്‍
ഡാനിയേല്‍ നിര്‍വ്വഹിച്ചു. സഭാ വിശ്വാസികള്‍ സാമൂഹ്യ പ്രതിബദ്ധതയിലും
സര്ഗ്ഗരാജ്യത്തിന്റെ വക്താക്കളായും നിലനില്ക്കണമെന്ന് റവ. ഡാനിയേല്‍ ശാമുവേല്‍
തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രസ്താവിച്ചു.
റവ. കെ.സി. ജോണ്‍
(അസംബ്ലീസ് ഗോഡ്), റവ.ടി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ്), റവ. ഷിബു തോമസ്
(ശാരോണ്‍ സഭ), പത്രപ്രവര്‍ത്തകരായ സി.വി. മാത്യു (ഗുഡ്ന്യൂസ്), സാംകുട്ടി ചാക്കോ
(ഹാലേലുയ്യ), കെ.എന്‍. റസ്സല്‍ (ക്രൈസ്തവ ചിന്ത), റവ.ഡോ. ബേബി വര്‍ഗീസ് (ഐ.പി.സി
വൈസ് പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസാ പ്രസംഗം നിര്‍വ്വഹിച്ചു. സ്വാഗത പ്രസംഗം സഭാ
സെക്രട്ടറി സൈമണ്‍ സ്കറിയയും, നന്ദി പ്രകടനം പ്രസാദ് ചാക്കോയും നടത്തി. ഡാളസ്
പട്ടണത്തിലെ വിവിധ സഭകളില്‍ നിന്ന് സഭാ വിശ്വാസികളും, ശുശ്രൂഷകരും പ്രതിഷ്ഠാ
ശുശ്രൂഷയില്‍ പങ്കെടുത്തു. രാജു തരകന് അറിയിച്ചതാണിത്.