ഈ വര്‍ഷം ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചിത്രമാണ് കഹാനി. വിദ്യാബാലന്‍ അഭിനയിച്ച ഈ ത്രില്ലര്‍ ചിത്രം സൂപ്പര്‍താര ചിത്രങ്ങളെപ്പോലെ കളക്ഷന്‍ റിക്കോര്‍ഡ് നേടിയാണ് ബോളിവുഡില്‍ അത്ഭുതമായത്. സുജോയ് ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഹിന്ദിയില്‍ കഹാനിയുടെ രണ്ടാംഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സുജോയ് ഘോഷ് ആരംഭിച്ചു കഴിഞ്ഞു. വിദ്യാബാലന്‍ തന്നെയാണ് രണ്ടാംഭാഗത്തിലും കേന്ദ്രകഥാപാത്രമാകുന്നത്.