Image

മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 28ന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 14 July, 2012
മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 28ന്‌
മാഞ്ചസ്റ്റര്‍: വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 28ന്‌ (ശനി) മാഞ്ചസ്റ്റര്‍ ലോംഗ്‌ ഡൈറ്റ്‌ പള്ളിയില്‍ പ്രവാസി സമൂഹം ആഘോഷിക്കുന്നു.

സാല്‍ഫോര്‍ഡ്‌ രൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി കേ പങ്കെടുക്കുന്ന തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10.30ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെ ആരംഭിച്ച്‌ കേരളത്തനിമയിലുള്ള പ്രദക്ഷിണത്തിനും സ്‌നേഹവിരുന്നിനും ശേഷം സമാപിക്കും. തിരുനാളില്‍ പങ്കുചേര്‍ന്ന്‌ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ. തോമസ്‌ തൈക്കൂട്ടത്തില്‍ അറിയിച്ചു.
മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക