Image

ആവേശം വിതറിയ ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ കായിക ദിനം അവിസ്‌മരണീയമായി

Published on 14 July, 2012
ആവേശം വിതറിയ ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ കായിക ദിനം അവിസ്‌മരണീയമായി
ഡോര്‍സെറ്റ്‌: ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനം ജൂണ്‍ 23, ജൂലൈ ഒന്ന്‌ തീയതികളില്‍ അംഗങ്ങളുടെ ആവേശവും സഹകരണം കൊണ്‌ടും അവിസ്‌മരണീയമായി. കമ്യൂണിറ്റി സെക്രട്ടറി മാര്‍ട്ടിന്‍ ജി തെനംകാല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ ഷാജി തോമസ്‌ കായിക ദിനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു.

ജൂണ്‍ 23 ന്‌ (ശനി) കാന്‍ഫോഡ്‌ ഹീത്ത്‌ ലെഷര്‍ സെന്ററില്‍ ബാഡ്‌മിന്റണ്‍ മത്സരം നടന്നു. ഉച്ചകഴിഞ്ഞ്‌ സെന്റ്‌ ക്ലമെണ്‍സ്‌ ഹാളില്‍ കാരംസ്‌, ചെസ്‌, കാര്‍ഡ്‌സ്‌ എന്നിവ സ്‌ത്രീ പുരുഷന്മാര്‍ക്കായി ഒരുക്കിയിരുന്നു.

ജൂലൈ ഒന്നിന്‌ (ഞായര്‍) ബ്രാക്‌സം റിക്രിയേഷന്‍ പാര്‍ക്കില്‍ രാവിലെ കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ നടന്നു. 50 മീറ്റര്‍ ഓട്ടം, തവള ചാട്ടം, ചാക്കിലോട്ടം എന്നിവയായിരുന്നു മത്സര ഇനങ്ങള്‍. തുടര്‍ന്ന്‌ സ്‌ത്രീ, പുരുഷന്മാര്‍ക്കുള്ള കബഡിയും പുരുഷന്മാര്‍ക്കായി ക്രിക്കറ്റ്‌ ഫുട്‌ബോള്‍ മത്സരങ്ങളും നടന്നു.

അംഗങ്ങളുടെ കൂട്ടായ്‌മകൊണ്‌ടും സഹകരണം കൊണ്‌ടും കായിക ദിനം ഒരു കുടുംബമേളയായിരുന്നു. കായിക ദിനം വിജയപ്രദമായി നടത്തുന്നതിന്‌ നേതൃത്വം നല്‍കിയ ജിന്നി ചാക്കോ, ജോസഫ്‌ എന്‍. ഫിലിപ്പ്‌ എന്നിവരെ ഡികെസി പ്രസിഡന്റ്‌ ഷാജി തോമസ്‌ അഭിനന്ദിച്ചു. വിജയികളെ സെപ്‌റ്റംബര്‍ എട്ടിന്‌ ഓണാഘോഷത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ ട്രോഫികള്‍ നല്‍കി ആദരിക്കും.
ആവേശം വിതറിയ ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ കായിക ദിനം അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക