Image

ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ആദ്യമായി ക്‌നാനായ ശബ്‌ദം

Published on 14 July, 2012
ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ആദ്യമായി ക്‌നാനായ ശബ്‌ദം
2012 ജൂലൈ 12-ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചേര്‍ന്ന ബ്രിട്ടീഷ്‌ സൗത്ത്‌ ഇന്ത്യ ബിസിനസ്‌ മീറ്റില്‍ മുന്‍ പി.എസ്‌.സി മെമ്പറും, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റുമായ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ കേരളത്തിന്റെ വികസന സാധ്യതകളെകുറിച്ച്‌ ബ്രിട്ടീഷ്‌ വ്യവസായ-വാണിജ്യ പ്രതിനിധികളോട്‌ സംസാരിക്കുകയുണ്ടായി.

റോബോട്ടിക്‌സ്‌, എയ്‌റോസ്‌പേസ്‌, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, റിസേര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌, റെയില്‍വേ നെറ്റ്‌ വര്‍ക്‌സ്‌, എത്തിക്‌ ഫണ്ട്‌, ഗ്രാമീണ ടൂറിസം, റെയില്‍വേ-തുറമുഖ നെറ്റ്‌ വര്‍ക്ക്‌ തുടങ്ങിയ മേഖലകളില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ വിശദീകരിക്കുകയുണ്ടായി.

യു.കെ. കേരളാ ബിസിനസ്‌ ഫോറം ചെയര്‍മാനും ബ്രിട്ടീഷ്‌ എം.പിയുമായ ശ്രീ വീരേന്ദ്ര ശര്‍മ്മ അധ്യക്ഷതവഹിച്ച യോഗത്തില്‍ തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഗവ. സെക്രട്ടറിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ലോര്‍ഡ്‌ മില്ലിമോറിയ ഉഴവൂരിന്റെ അഭിമാനമായ മുന്‍ രാഷ്‌ട്രപതി കെ.ആര്‍.നാരായണനെ പ്രകീര്‍ത്തിക്കുകയുണ്ടായി.

2011-ല്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ കോട്ടയം ചൈതന്യയില്‍ സംഘടിപ്പിച്ച ബിസിനസ്‌ മീറ്റ്‌ തദവസരത്തില്‍ ശ്രീ വീരേന്ദ്രശര്‍മ്മ ശ്രദ്ധയില്‍പ്പെടുത്തി. ലണ്ടനില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്‌ഹാമിലെ ഇപ്പോഴത്തെ എം.പിയും ഷാഡോ മിനിസ്റ്ററുമായ സ്റ്റീഫന്‍ സ്റ്റിംസ്‌ മുഖ്യാതിഥിയായിരുന്നു.
ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ആദ്യമായി ക്‌നാനായ ശബ്‌ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക