Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഫാമിലി കോണ്‍ഫറന്‍സ്

Published on 14 July, 2012
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഫാമിലി കോണ്‍ഫറന്‍സ്
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന കുടുംബസംഗമം ആഗസ്ത് 24 മുതല്‍ 26 വരെ സ്റ്റാഫോഡ്‌ഷെയറിലെ വൈറ്റ്മൂര്‍ ലേക്കില്‍ നടക്കും. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും.

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മതരംഗത്ത് ലോകം ഇന്നെത്തിനില്‍ക്കുന്ന വഴിത്തിരിവുകളിലൂടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന മുഖ്യചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു അലക്‌സാണ്ടര്‍, മറിയം സീന വര്‍ഗീസ്, ഫാ. വിജയ് ഏബ്രഹാം, എലിസബത്ത് ജോയി, ഫാ. ഏബ്രഹാം തോമസ്, എം.എസ്. സ്‌കറിയ റമ്പാന്‍, ഡബ്ല്യുസിസി അംഗം ഡോ. മനോജ് കുര്യന്‍ എന്നിവര്‍ പ്രാസംഗികരായെത്തും. 

യുകെയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ക്ക് വാരാന്ത്യത്തോടൊപ്പം പ്രകൃതിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓര്‍മകള്‍ ഉണര്‍ത്താന്‍ കൂടി ഈ അവസരം പ്രയോജനപ്പെടുത്താം.ആരാധനയിലും സമ്മേളനത്തിലും അത്യാധുനിക സംഗീത ഉപകരണങ്ങളില്‍ പ്രാവീണ്യം നേടിയ പ്രത്യേക ഗായകസംഘവും സമ്മേളനത്തെ ക്രൈസ്തവ സാക്ഷ്യത്തിന്റെ സംഗീതവേദിയാക്കും.

ആധുനികവും പരമ്പരാഗതവുമായ ആരാധനാ രീതികളെ ഏകോപിപ്പിച്ച് 'അര്‍ച്ചന എന്ന പേരില്‍ നടക്കുന്ന പ്രത്യേക വിശ്വാസ സാംസ്‌കാരിക ആരാധനാ സംഗമം ക്രൈസ്തവ കലാരൂപങ്ങളിലെ ആത്മീയത തേടുന്ന അനുഭവമാകും. ക്രൈസ്തവ വിശ്വാസത്തിന്റെ ഭിന്നഭാവങ്ങള്‍ വെളിപ്പെടുത്തുന്ന വിവിധ നൃത്തരൂപങ്ങളും വേദിയില്‍ അണിനിരക്കും. പ്രാര്‍ഥനയും ആരാധനയും സംസ്‌കാരവും കലയും കൂടിച്ചേരുന്ന പരിപാടി വിശ്വാസികളുടെ മനസ്സില്‍ വിസ്മയലോകം തീര്‍ക്കും. പാട്ട്, പ്രാര്‍ഥന, കാതോലിക്കേറ്റിന്റെ ശതാബ്ദി ആചരണം, വൈദിക സംഗമം എന്നിവയാണ് സമാപന ചടങ്ങുകള്‍. യുവജനങ്ങള്‍ക്കായി ക്യാംപ് ഫയറും നടക്കും. ബ്രിട്ടീഷ് പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കടങ്കഥകളും അന്താക്ഷരിയും ക്രമീകരിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്കിലും മറ്റു പൊതു നെറ്റ് വര്‍ക്കുകളിലും കൂടി പരസ്പരം അറിയാനും അവസരമുണ്ട്. 

350 പേരോളം എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകരായ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ് ജോയി, കണ്‍വീനര്‍ ഡോ. തോമസ് ജേക്കബ് (റെമ്മി),ഡോ. അജയ് മാത്യൂസ്, ബൈജു കുര്യാക്കോസ്, ഡോ. സന്ദീപ് മാത്യൂസ് എന്നിവര്‍ പറഞ്ഞു. പതിവു പ്രാര്‍ഥനകളും കുര്‍ബാനക്കും പുറമേ വിവിധ പ്രായക്കാര്‍ക്കായുള്ള ആരാധനകളും പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. പന്ത്രണ്ടു വയസിനു താ ഴെയുള്ള കുട്ടികള്‍ക്കും, ചെറിയ കുട്ടികള്‍ക്കും പ്രത്യേക ബാലവേദി നടക്കും.

റജിസ്‌ട്രേഷന്:
http://www.orthodoxfamilyconference.co.uk
email: iocfc12@gmail.com
Phone: 07814032269

Dr. Thomas Jacob (Remmy)
London
078144032269/02084070025
remmyrenu@hotmail.com

Mr. Baiju Kuriakose
Birmingham 
07903736235
Baiju2@hotmail.com

Dr. Ajay Mathews
Canterbury
07786233800/01233612356
ajaymat@yahoo.co.uk

Dr. Sandeep Mathews
Manchester
07855452510
vmsmathews@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക