Image

വാല്‍സാളില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ന്

സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍ Published on 16 July, 2012
വാല്‍സാളില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ന്
ഭാരതത്തിന്റെ അപ്പോസ്തലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും ഭാരത്തിന്റെ പ്രധമ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 21 ശനിയാഴ്ച വാല്‍സാല്‍  സെന്റ് പാട്രിക്ക് പള്ളിയില്‍ നടക്കും. വൈകിട്ട് നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫ. ജോമോന്‍ തോമ്മാന എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

 ആഘോഷമായ പാട്ടുകുര്‍ബാനയോട് അനുബന്ധിച്ച് തിരുസ്വരൂപരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണം, ലെദീഞ്ഞ്, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ ഏന്നിവ ഉണ്ടായിരിക്കും.വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും തിരുനാളില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനും ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

 കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ  സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍, 07828739276, ജിജി കുര്യാക്കോസ്. 
( 07915002884)  

പള്ളിയുടെ വിലാസം. സെന്റ് പാട്രിക്ക് കാത്തലിക്ക് ചര്‍ച്ച്, ബ്ലൂ ലെയിന്‍ ഈസ്റ്റ്, വാല്‍സാല്‍ ,WS2 8HN
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക