Image

ബ്ലാക്ക്‌ബേണില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാബു ചുണ്ടക്കാട്ടില്‍ Published on 17 July, 2012
ബ്ലാക്ക്‌ബേണില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ബ്ലാക്ക്‌ബേണ്‍: സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലാക്ക്‌ബേണില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ബ്ലാക്ക്‌ ബേണില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കാളികളായി. രാവിലെ 10 ന്‌ സാല്‍ഫോര്‍ഡ്‌ രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ്‌ തൈക്കൂട്ടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.

ഫാ. ഫിലിപ്പ്‌ കുഴിപ്പറമ്പില്‍, ഫാ. ജോണ്‍ ഡഗ്‌ഡെയില്‍, ഫാ. മൈക്കിള്‍ വാട്ടേഴ്‌സ്‌, ഫാ. ജിം മക്കാര്‍ത്തി തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ച്‌ ചെണ്‌ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന്‌ നവ്യാനുഭവം പകര്‍ന്നു. പ്രദക്ഷിണത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും കലാപരിപാടികളും സ്‌നേഹ വിരുന്നും നടന്നു. കമ്മിറ്റി അംഗങ്ങളായ ബിനു സെബാസ്റ്റ്യന്‍, സന്തോഷ്‌ ജോസഫ്‌, സ്വപ്‌ന സുനില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ബ്ലാക്ക്‌ബേണില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ബ്ലാക്ക്‌ബേണില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക