Image

വിയന്നയില്‍ സെന്റ്‌ തോമസ്‌ ഡേയും അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിച്ചു

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 18 July, 2012
വിയന്നയില്‍ സെന്റ്‌ തോമസ്‌ ഡേയും അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിച്ചു
വിയന്ന: വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ജൂലൈ എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ മരിയ ലൂര്‍ദ്‌ പള്ളിയില്‍ നടത്തിയ തിരുനാള്‍ ആഘോഷങ്ങളില്‍ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി വിയന്ന ചാപ്ലെയിന്‍ റവ. ഡോ. തോമസ്‌ താണ്‌ടപ്പിള്ളി, അസിസ്റ്റന്റ്‌ ചാപ്ലെയിന്‍ ഫാ. ജോയി പ്ലാത്തോട്ടം, ഫാ. തോമസ്‌ കൊച്ചുചിറ, ഫാ. തോമസ്‌ പ്രശോഭ്‌ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ക്രിസ്‌തു ശിഷ്യനായ തോമാശ്ലീഹായുടെ അചഞ്ചലമായ വിശ്വാസവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹന ജീവിതവും ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ എന്നെന്നും മാര്‍ഗരേഖയായി നിലകൊള്ളണമെന്നും ക്രിസ്‌തുവിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുവാന്‍ സഹായകമായ കെടാവിളക്കുകളായ ഇവര്‍ നമ്മുടെ ജീവിതത്തിന്‌ വെളിച്ചമേകട്ടെയെന്നും റവ. ഡോ. തോമസ്‌ താണ്‌ടപ്പിള്ളി തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ലദീഞ്ഞ്‌, നൊവേന, നേര്‍ച്ചവിളമ്പ്‌ എന്നിവയ്‌ക്കുപുറമെ കേരളത്തില്‍നിന്നും കൊണ്‌ടുവന്ന മുത്തുക്കുടകള്‍ ഏന്തിയ പ്രദക്ഷിണവും തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ കേരളത്തനിമ നല്‍കി.
വിയന്നയില്‍ സെന്റ്‌ തോമസ്‌ ഡേയും അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക