ഹ്യൂസ്റ്റന്‍ : മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്റെ
ഈ വര്‍ഷത്തെ (2012) ജൂലൈ സമ്മേളനം 22-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക്
സ്റ്റാഫൊര്‍ഡ് ഡിസ്‌ക്കൗന്‍ട് ഗ്രോസേഴ്‌സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍
സമ്മേളിച്ചു. ‘മാറുന്ന മലയാളവും സമകാലിക ജീവിതവും’ എന്ന വിഷയത്തെ
ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. ഫൊക്കാന കണ്‍വന്‍ഷന്റെ സാഹിത്യ
സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ സതീഷ് ബാബു പയ്യന്നൂരായിരുന്നു ഈ
സമ്മേളനത്തിനും മുഖ്യാതിഥി.
മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷതവഹിച്ച
സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അതോടൊപ്പം ജി.
പുത്തന്‍കുരിശിന്റെ പിതാവ് കെ.വി. ഉമ്മന്റെ നിര്യായണത്തില്‍ അനുശോചനം
രേഖപ്പെടുത്തുകയും ചെയ്തു. മണ്ണിക്കരോട്ടിന്റെ സ്വാഗതപ്രസംഗത്തില്‍,
മലയാളഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചുരുക്കമായി
വിവരിച്ചു. അതോടൊപ്പം ഇലക്ട്രോണിക് മീഡിയായുടെ അതിപ്രസരംകൊണ്ട്
ഭാഷവികൃതമാകുകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
തുടര്‍ന്ന് സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാഷയില്‍
തുടക്കം മുതല്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ചുരുക്കമായി
വിവരിച്ചു. ടെലിവിഷന്‍ പരിപാടികളുമായി ഏറെ ബന്ധമുള്ള സതീഷ് ബാബുവിന്റെ
പ്രഭാഷണത്തില്‍, ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടുകള്‍ പൊതുജനങ്ങളുടെ
ചിന്താഗതിയെ എങ്ങനെ ബാധിക്കിന്നു എന്ന കാര്യത്തില്‍ ഊന്നല്‍ നല്‍കി.
അവതാരകര്‍ ശുദ്ധമായ ഭാഷ ഉപയോഗിക്കാത്തത് ഭാഷയില്‍ കലര്‍പ്പിന്
കാരണമാകുന്നുണ്ട്. അതുകാരണം ഭാഷയുടെ തനിമ തീര്‍ച്ചയായും
നഷ്ടപ്പെടുന്നുണ്ട്.
ചാനലുകളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സീരിയലുകള്‍ സമകാലിക
ജീവിതത്തില്‍ മാറ്റം വരുത്താന്‍ കാരണമാകുന്നു. പ്രേക്ഷകരെ
ആകര്‍ഷിക്കുന്നതിനുവേണ്ടി സീരിയലുകള്‍ അതിഭാവുകത്വംകൊണ്ടും അസംഭവ്യമായ
സംഭവങ്ങള്‍കൊണ്ടും നിറയുന്നു. കുടുംബമായി ജീവിക്കുമ്പോള്‍തന്നെ രഹസ്യമായ
വിവാഹങ്ങള്‍, മറ്റ് കാമുകി കാമുകന്മാര്‍, പിന്നെ അതുമായ ബന്ധപ്പെട്ട
സംഘട്ടനങ്ങള്‍. കൊല്ലും കൊലയും വേറെ. ഇതുകൊണ്ടൊക്കെ മനുഷ്യമനസ്സുകളില്‍
മാറ്റം വരുത്തിവയ്ക്കുന്നു. ചാനകളുടെ അതിപ്രസരത്തിലൂടെ ഉണ്ടാകുന്ന നന്മയും
തിന്മയും സതീഷ് ബാബു എടുത്തു കാണിച്ചു.
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ പ്രസിഡന്റ് ജോസഫ്
ജെയിംസ് ആശംസാപ്രസംഗം നടത്തി. മലയാളം സൊസൈറ്റി ഭാഷയുടെ വളര്‍ച്ചയ്ക്കും
ഉയര്‍ച്ചയ്ക്കുംവേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സമ്മേളനത്തില്‍ മലയാളം സൊസൈറ്റിയുടെ സജീവ സാന്നിദ്ധ്യവും വിലപ്പെട്ട
സാഹിത്യ സംഭാവനകള്‍ ചെയ്തിട്ടുമുള്ള ജോണ്‍ കുന്നത്തിന് യാത്രയയപ്പു നല്‍കി.
അദ്ദേഹത്തോടൊപ്പം ഭാര്യ ലിസി കുന്നത്തും സന്നിഹിതയായിരുന്നു. ജോണ്‍
മാത്യു, ജോളി വില്ലി, തോമസ് വര്‍ഗ്ഗീസ് ഡോ. മോളി മാത്യു എന്നിവര്‍
ആശംസാപ്രസംഗം നടത്തി. മലയാളം സൊസൈറ്റിയ്ക്കുവേണ്ടി പ്രസിഡന്റ് ജോര്‍ജ്
മണ്ണിക്കരോട്ട് ഫലകം നല്‍കി അദ്ദേഹത്തെ ആദരിച്ചു. അതോടൊപ്പം ഫൊക്കാനയില്‍
വളരെ മികച്ച പരിപാടി കാഴ്ചവച്ച മാത്യു പന്നപ്പാറയെ (കുഞ്ഞച്ചന്‍) പ്രത്യേകം
അഭിനന്ദിച്ചു.
തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ചര്‍ച്ചയില്‍ തോമസ്
വര്‍ഗ്ഗീസ്, ജോണ്‍ കുന്നത്ത്, ലിസി കുന്നത്ത്, തോമസ് വൈക്കത്തുശ്ശേരി,
ജോണ്‍ മാത്യു, ബേബി മാത്യു, സക്കറിയ വില്ലി, ജോളി വില്ലി, ടോം വിരിപ്പന്‍,
ടി.എന്‍. ശാമുവല്‍, ജോസഫ് ജെയിംസ്, മാത്യു പന്നപ്പാറ, കുഞ്ഞച്ചന്‍
പന്നപ്പാറ, ഡോ. മോളി മാത്യു, തോമസ് തയ്യില്‍, ലീലാമ്മ തയ്യില്‍,
ഗോപാലകൃഷ്ണന്‍ നായര്‍, ജോസഫ് തച്ചാറ, സുഗുണന്‍ ഞെക്കാട്, ജോര്‍ജ്
മണ്ണിക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.
ജോളി വില്ലിയുടെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്)
281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281
998 4917,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217