Image

റിയാദില്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു

Published on 06 August, 2012
റിയാദില്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
റിയാദ്‌: ഐടിഎല്‍ വേള്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌ കമ്പനിയുടെ റിയാദ്‌ ബ്രാഞ്ചും റിയാദ്‌ നവോദയയും സംയുക്തമായി തൊഴിലാളികള്‍ക്കായി ഇഫ്‌ത്താര്‍ വിരുന്നൊരുക്കി. റിയാദില്‍ സാധാരണ തൊഴിലാളികള്‍ ഏറെയുള്ള ന്യൂസനയയിലാണ്‌ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചത്‌.

മതസൗഹാര്‍ദത്തിന്റെ വേദിയായി മാറിയ ഇഫ്‌ത്താറിന്‌ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. നവോദയ ഭാരവാഹികളായ ശശി ആമല്ലൂര്‍, കമറുദ്ദീന്‍, ശ്രീകുമാര്‍, സജി വര്‍ഗീസ്‌, സതീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
റിയാദില്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക