Image

ഗള്‍ഫ്‌ രാജ്യങ്ങളില്‍ കുവൈറ്റ്‌ പുകവലിയില്‍ ഒന്നാമത്‌

Published on 06 August, 2012
ഗള്‍ഫ്‌ രാജ്യങ്ങളില്‍ കുവൈറ്റ്‌ പുകവലിയില്‍ ഒന്നാമത്‌
കുവൈറ്റ്‌ സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ളത്‌ കുവൈത്തിലാണെന്ന്‌ റിപോര്‍ട്ട്‌. പുകവലി, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതി മേധാവിയും ജി.സി.സി പുകവലി വിരുദ്ധ യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ അന്‍വര്‍ ബൂറഹ്മയാണ്‌ കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്‌്‌. ജി.സി.സിയില്‍ പുകവലിക്കാര്‍ കൂടുതലുള്ളത്‌ കുവൈത്തിലാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട്‌ ദു:ഖകരവും പേടിപ്പെടുത്തുന്നതുമാണ്‌.

ചെറുപ്രായത്തില്‍ തന്നെ പുകവലി ശീലമാക്കുന്ന പ്രവണതയാണ്‌ രാജ്യത്തുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രചാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയാണിത്‌ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കനുസരിച്ച്‌ പുകവലി കാരണം പ്രതിവര്‍ഷം ലോകത്താകെ 60 ലക്ഷം പേര്‍ മരണത്തിന്‌ കീഴടങ്ങുന്നുണ്ടെന്നാണ്‌ റിപോര്‍ട്ട്‌. സമാനമായ തോതില്‍ രാജ്യത്തും പുകവലി മരണകാരണമായി മാറുന്നുവെന്നാണ്‌ മനസ്സിലാക്കേണ്ടതെന്നും അന്‍വര്‍ ബൂറഹ്മ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക