Image

ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍; ഫര്‍വാനിയ സോണ്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 08 August, 2012
ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍; ഫര്‍വാനിയ സോണ്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു
ഫര്‍വാനിയ: `പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ റിസാല സ്റ്റഡിസര്‍ക്കിള്‍ ഗള്‍ഫിലെ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്‌നേഹ സംഘത്തിന്റെ ഫര്‍വാനിയ സോണ്‍ തല സംഗമം `സ്‌നേഹ ശൃംഖല' ഫര്‍വാനിയ ഐസിഎഫ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ചെയര്‍മാന്‍ സലിം മാസ്റ്റര്‍ കൊച്ചനൂരിന്റെ അധ്യക്ഷതയില്‍ സോണ്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കുറ്റിപ്പുറം സംഗമം ഉദ്‌ഘാടനം ചെയ്‌തു.

സ്‌നേഹ സംഘം ദൗത്യവും നിയോഗവും എന്ന സെഷന്‌ ആര്‍എസ്‌സി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദലി സഖാഫി പട്ടാമ്പി നേതൃത്വം നല്‍കി. മുഹമ്മദ്‌ നബി (സ) യും കൂട്ടുകാരും ഉള്‍പ്പെട്ട മുഹാജിറുകളെ എല്ലാ നിലക്കും ഏറ്റെടുത്ത്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത സേവനം ചെയ്‌ത മദീനയിലെ അന്‍സ്വാറുകളുടെ പ്രവര്‍ത്തനങ്ങള്‍ അയവിറക്കുന്നതായിരുന്നു പ്രസ്‌തുത സെഷന്‍.

ആര്‍എസ്‌സിയുടെ സന്നദ്ധ സേവന വിഭാഗമായ സ്‌നേഹ സംഘാംഗങ്ങള്‍ക്ക്‌ പരസ്‌പരം അറിയാനും അറിവും സ്‌നേഹവും പങ്കുവയ്‌ക്കാനും അവസരമൊരുക്കിയ പരിചയം / ഗ്രൂപ്പിംഗ്‌ സെഷന്‌ ആര്‍എസ്‌സി നാഷണല്‍ കണ്‍വീനര്‍ മിസ്‌അബ്‌ വില്ല്യാപ്പള്ളിയും സ്‌നേഹ സംഘാംഗങ്ങള്‍ നടപ്പിലാക്കേ ണ്‌ട പദ്ധതികളെക്കുറിച്ചും ആര്‍ജിച്ചെടുക്കേണ്‌ട കഴിവുകളെക്കുറിച്ചും വിശദീകരിച്ച പരിപാടിയായ പ്രവര്‍ത്തനം എന്ന സെഷന്‌ ആര്‍എസ്‌സി നാഷണല്‍ ആക്ടിംഗ്‌ ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ്‌ സഖാഫിയും നേതൃത്വം നല്‍കി.

അന്‍സ്വാറുകളുടെ സഹന ശീലവും സേവന മനസും ജീവിതത്തില്‍ പകര്‍ത്തി എല്ലാ പൈശാചിക പ്രലോഭനങ്ങളെയും അതിജയിക്കുമെന്ന്‌ സംഘാംഗങ്ങള്‍ പ്രതിജ്ഞ ചെയ്‌തു. അബ്ദുള്‍ ലത്തീഫ്‌ സഖാഫി പ്രാര്‍ഥന നടത്തി. സ്‌നേഹ സംഘം ചീഫ്‌ അഷ്‌റഫ്‌ ഓമാനൂര്‍ സ്വാഗതവും ത്വല്‍ഹത്‌ ഹനീഫ നന്ദിയും പറഞ്ഞു.
ആര്‍എസ്‌സി ഉണര്‍ത്തു സമ്മേളനങ്ങള്‍; ഫര്‍വാനിയ സോണ്‍ സ്‌നേഹ ശൃംഖല സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക