Image

ഫാക്കി ഗ്രൂപ്പ്‌ അബുദാബിയില്‍ ആന്റിക്ക്‌ മ്യൂസിയം ആരംഭിക്കുന്നു

അനില്‍ സി. ഇടിക്കുള Published on 09 August, 2012
ഫാക്കി ഗ്രൂപ്പ്‌ അബുദാബിയില്‍ ആന്റിക്ക്‌ മ്യൂസിയം ആരംഭിക്കുന്നു
അബുദാബി: കരകൗശല ഉത്‌പന്നങ്ങളുടെയും പൗരാണിക വസ്‌തുക്കളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ശേഖരത്തിനുടമയായ മലയാളി വ്യവസായി എന്‍.പി. ഫാക്കിയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ ആന്റിക്ക്‌ മ്യൂസിയം ആരംഭിക്കുന്നു.

ടൂറിസ്റ്റ്‌ ക്ലബിലെ കിയാ മോട്ടോഴ്‌സിനു സമീപം ആരംഭിക്കുന്ന മ്യൂസിയത്തിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 10ന്‌ വൈകുന്നേരം നാലിന്‌ നടക്കും. ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബിന്‍ ഫൈസല്‍ അല്‍ ഖാസിമി ഉദ്‌ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഹമ്മദ്‌ സാലിം ഓത്ത്‌മാന്‍ മുബാറക്‌ അല്‍ സാബി വിതരണോദ്‌ഘാടനം നിര്‍വഹിക്കും.

ഇരുപത്തിഏഴോളം രാജ്യങ്ങളിലെ മനം കവരുന്ന പൗരാണിക കരകൗശല ഉത്‌പന്നങ്ങളുമായി പന്ത്രണ്‌ടായിരം അടി വിസ്‌തീര്‍ണമുള്ള വില്‍പ്പന കേന്ദ്രമാണ്‌ അബുദാബിയില്‍ ആരംഭിക്കുന്നതെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എന്‍.പി. ഫാക്കി അറിയിച്ചു.

ഇന്ത്യ, ഇന്തോനേഷ്യ, ബര്‍മ, വിയറ്റ്‌നാം,നേപ്പാള്‍, കമ്പോഡിയ, ചൈന, ആഫ്രിക്ക, തുര്‍ക്കി, ഫിലിപ്പൈന്‍സ്‌ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഫാക്കി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഉത്‌പാദന യൂണിറ്റുകളില്‍ നിര്‍മിച്ചവയും നേരിട്ട്‌ ശേഖരിക്കുന്നവയുമായ ഉത്‌പന്നങ്ങളാണ്‌ വില്‍പ്പനക്ക്‌ എത്തിക്കുന്നത്‌.

1994 ല്‍ ആരംഭിച്ച ഫാക്കി ഗ്രൂപ്പിന്റെ മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ മ്യൂസിയമാണ്‌ ദുബായിലെ അല്‍ഖൂസില്‍ പ്രവര്‍ത്തിക്കുന്നത്‌. 7200 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ വിപുലമായി ശേഖരം ഒരുക്കിയിരിക്കന്നത്‌.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിപുലമായ പദ്ധതി ആസൂത്രണം ചെയ്‌തിട്ടുണെ്‌ടന്നും `എമേര്‍ജിംഗ്‌ കേരള' പരിപാടിയില്‍ പ്രഖ്യാപനം നടത്തുമെന്നും ഫാക്കി അറിയിച്ചു.

ആഗോള വ്യാപകമായി ബ്രാഞ്ചുകളുള്ള ഗ്രൂപ്പ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്‌. ഈ പ്രസ്ഥാനത്തിനു കീഴില്‍ 3850 വിധവകളും 360 അംഗവൈകല്യബാധിതരും ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ ഉപജീവനമാര്‍ഗം കണെ്‌ടത്തുന്നു. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി 28 പ്രദര്‍ശന വില്‍പ്പന ശാലകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഫാക്കി ഗ്രൂപ്പ്‌ അബുദാബിയില്‍ ആന്റിക്ക്‌ മ്യൂസിയം ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക