Image

ആദ്യ ഹജ്ജ് വിമാനം ഒക്ടോ. ആറിന്;യാത്രാ ഷെഡ്യൂള്‍ ഏഴ് ദിവസം മാത്രം

Published on 13 August, 2012
ആദ്യ ഹജ്ജ് വിമാനം ഒക്ടോ. ആറിന്;യാത്രാ ഷെഡ്യൂള്‍ ഏഴ് ദിവസം മാത്രം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി ഏഴ് ദിവസം കൊണ്ട് തീര്‍ഥാടകരെ മുഴുവന്‍ ജിദ്ദയിലെത്തിക്കുന്ന തരത്തില്‍ വിമാന ഷെഡ്യൂള്‍ തയാറാക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യ വിമാനം ഒക്ടോബര്‍ ആറിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും.

ദിവസേന നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്. രാത്രിയിലും ഹജ്ജ് സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയുടെ നിലവിലെ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലാകും ഹജ്ജ് വിമാന ഷെഡ്യൂള്‍ തയാറാക്കുക. സെപ്റ്റംബര്‍ ആറിന് ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം യാത്രാ ഷെഡ്യൂളിന് അന്തിമ രൂപം നല്‍കും.
ഹജ്ജ് ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. വിപുലമായ ക്യാമ്പ് നടത്തിപ്പിന് ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സി.പി. കുഞ്ഞഹമ്മദാണ് ജനറല്‍ കണ്‍വീനര്‍. വിവിധ ഉപ സമിതികളുടെ യോഗവും തിങ്കളാഴ്ച നടന്നു.


ആദ്യ ഹജ്ജ് വിമാനം ഒക്ടോ. ആറിന്;യാത്രാ ഷെഡ്യൂള്‍ ഏഴ് ദിവസം മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക