ഗോഡ്സെ ആര്‍എസ്എസുകാരനാണെന്നു പറഞ്ഞിട്ടില്ലെന്നു കെ. ടി. തോമസ്
Published on 06 August, 2011
ഗാന്ധിജിയെ വധിച്ച ഗോഡ്സെ ആര്‍എസ്എസുകാരനാണെന്നു വിചാരണവേളയില്‍ പറഞ്ഞിട്ടില്ലെന്നു ജസ്റ്റിസ് കെ. ടി. തോമസ്. ഗാന്ധിജിയുടെ വധം സംബന്ധിച്ച ഒരന്വേഷണത്തിലും ആര്‍എസ്എസിനെപ്പറ്റി പരാമര്‍ശമില്ല. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടത്തിയ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ പോലും ആര്‍എസ്എസിന് പങ്കുള്ളതായി പരാമര്‍ശമില്ലെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിവധം സംബന്ധിച്ചുള്ള കെ.ടി തോമസിന്റെ പ്രസ്താവനയോടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥും പ്രകടിപ്പിച്ച വിയോജിപ്പിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ചുള്ള തന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നതിനു മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല