Image

ഷാര്‍ജയില്‍ വീട്‌ തീപിടിച്ച്‌ രണ്ട്‌ സ്വദേശികള്‍ മരിച്ചു

Published on 13 October, 2012
ഷാര്‍ജയില്‍ വീട്‌ തീപിടിച്ച്‌ രണ്ട്‌ സ്വദേശികള്‍ മരിച്ചു
ഷാര്‍ജ: ഫിലിയിലെ തമീദ്‌ ഭാഗത്ത്‌ വീടിന്‌ തീപിടിച്ച്‌ സ്വദേശിയും മകനും വെന്തുമരിച്ചു. 12 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. സംഭവസമയം 14 പേരാണ്‌ വീടിനകത്തുണ്ടായിരുന്നത്‌. തീ പടരുന്നത്‌ കണ്ടയുടന്‍ ചിലര്‍ പുറത്തേക്കിറങ്ങി ഓടിയെങ്കിലും മറ്റുള്ളവര്‍ അകത്ത്‌ കുടുങ്ങി. മദാമില്‍ നിന്നും ദൈദില്‍ നിന്നും സിവില്‍ഡിഫന്‍സ്‌ എത്തുമ്പോഴേക്കും അയല്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. വീട്ടിലും പരിസരത്തും കറുത്ത പുക നിറഞ്ഞു. അകത്ത്‌ കുടുങ്ങിയവരില്‍ ചിലര്‍ മട്ടുപ്പാവില്‍ വന്ന്‌ നിലവിളിച്ചു. സിവില്‍ഡിഫന്‍സ്‌ യന്ത്ര ഗോവണി ഉപയോഗിച്ച്‌ ഇവരെ രക്ഷപ്പെടുത്തി.

പിതാവ്‌ അകത്തുണ്ടെന്നും അദ്ദേഹത്തെന്മരക്ഷിക്കണമെന്നും പറഞ്ഞ്‌ ഇവര്‍ വാവിട്ട്‌ കരഞ്ഞു. ഉടന്‍ സിവില്‍ ഡിഫന്‍സുകാര്‍ മട്ടുപ്പാവിലൂടെ അകത്തുകടന്നെങ്കിലും പുക ശ്വസിച്ച്‌ അവശരായ രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ ദൈദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാല്‍ അപകട കാരണമറിയാന്‍ ഫോറന്‍സിക്‌ വിഭാഗം തലവന്‍ കേണല്‍ ഡോ.അബ്ദുല്‍ ഖാദര്‍ അല്‍ അമീരിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക