Image

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഒരു വീട്ടുജോലിക്കാരികൂടി നാട്ടിലെത്തി

അനില്‍ കുറിച്ചിമുട്ടം Published on 22 November, 2012
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഒരു വീട്ടുജോലിക്കാരികൂടി നാട്ടിലെത്തി
ദമാം: തളര്‍വാതം വന്ന്‌ കിടപ്പിലായ മാതാവിനെയും പിതാവിനെയും രണ്‌ടു കുട്ടികളുടേയും സംരക്ഷണത്തിനായി ഗള്‍ഫിലെത്തിയ കട്ടപ്പന കുന്തളംപാറ കാട്ടുപറമ്പില്‍ ജ്യോതി ശെല്‍വന്‍ (42) ആണ്‌ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിയത്‌.

ജ്യോതി യുഎഇ, ഖത്തര്‍, സൗദി (അല്‍ഹസ) എന്നിവിടങ്ങളില്‍ മുന്‍പ്‌ ജോലി ചെയ്‌തിരുന്നുവെങ്കിലും വേണ്‌ടത്ര ഗുണകരമായിരുന്നില്ല. നാലാം തവണയാണ്‌ ദമാമില്‍ വീട്ടുജോലിക്കെത്തിയത്‌ ജോലി കൂടുതല്‍ ഉണെ്‌ടങ്കിലും മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും നേരിട്ടിരുന്നില്ല ജ്യോതിക്ക്‌.

സോറിയാസിസ്‌ എന്ന രോഗം പിടിപെട്ട്‌ ശരീരമാസകലം അസഹ്യമായ ചൊറിച്ചിലുണ്‌ടായതിനെത്തുടര്‍ന്ന്‌ ആവശ്യമായ ചികിത്സ നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല. ഇതിനിടെ നാട്ടില്‍ ഭര്‍ത്താവിന്‌ ഹൃദയാഘാതം ഉണ്‌ടാവുകയും അടിയന്തരമായി ഹൃദയശസ്‌ത്രക്രിയ നടത്തേണ്‌ടിവരികയും ചെയ്‌തു. അതോടെ ശാരീരികമായും മാനസികമായും തകര്‍ന്ന ജ്യോതി എത്രയും പെട്ടെന്ന്‌ നാട്ടിലെത്താന്‍ സ്‌പോണ്‍സറെ സമീപിച്ചെങ്കിലും അദ്ദേഹം കോണ്‍ട്രാക്‌ട്‌ പീരിയഡ്‌ കഴിയാതെ നാട്ടില്‍ വിടില്ല എന്ന നിലപാടിലായിരുന്നു.

ഒടുവില്‍ വീടുവിട്ടിറങ്ങിയ ജ്യോതിയെ നവയുഗം 71 യൂണിറ്റ്‌ ട്രഷറര്‍ ആര്‍. ബാലു, 91 ഇഷാറ തിജാരി യൂണിറ്റി സെക്രട്ടറി മെഹബൂബ്‌ കോന്നി എന്നിവര്‍ ചേര്‍ന്ന്‌ എംബസി ഔട്ട്‌ സോഴ്‌സില്‍ എത്തിച്ചു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം എത്തി ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ച്‌ ആവശ്യമായ ചികിത്സ നല്‍കി. പോലീസിന്‌ കൈമാറിയ ജ്യോതിയെ മൂന്നു ദിവസം കഴിഞ്ഞ്‌ തര്‍ഹീലില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

നവയുഗം കുടുംബവേദി പ്രവര്‍ത്തകനായ കെ. നാദിര്‍ഷയുടെ സഹായത്തോടെ സ്‌പോണ്‍സറുടെ നമ്പര്‍ കണെ്‌ടത്തി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്‌ സ്‌പോണ്‍സറുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ ഫലമായി ജ്യോതിയെ കണെ്‌ടത്താനും നാട്ടില്‍ കയറ്റി വിടാനും സമ്മതിച്ചു.

വെസ്റ്റ്‌ ദമാം പോലീസ്‌ സ്റ്റേഷനില്‍ കണെ്‌ടത്തിയ ജ്യോതിയുടെ അവസ്ഥ മനസിലാക്കിയ സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട്‌ എക്‌സിറ്റ്‌ അടിച്ച്‌ ടിക്കറ്റും എടുത്ത്‌ സഫിയ അജിത്തിനൊപ്പം പോകാന്‍ അനുവദിച്ചു. ജ്യോതിയുടെ യാത്രാരേഖകള്‍ സഫിയ അജിത്‌ കൈമാറിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ഒമാന്‍ എയറില്‍ കൊച്ചിയിലെത്തി.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഒരു വീട്ടുജോലിക്കാരികൂടി നാട്ടിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക