Image

ജോപ്പച്ചന്‍ തെക്കേകൂറ്റ്‌ പ്രവാസി കേരളീയ ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡില്‍

എം.കെ. ആരിഫ്‌ Published on 24 November, 2012
ജോപ്പച്ചന്‍ തെക്കേകൂറ്റ്‌ പ്രവാസി കേരളീയ ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡില്‍
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ (ഇന്‍കാസ്‌) ഖത്തര്‍ പ്രസിഡന്റ്‌ ജോപ്പച്ചന്‍ തെക്കേകൂറ്റിനെ `പ്രവാസി കേരളീയ ക്ഷേമനിധി' ബോര്‍ഡ്‌ ഡയറക്ടറായി നിയമിച്ച്‌ കേരള സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ്‌ നിയമനം. കേരളീയരായ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ്‌ വിദേശ രാജ്യങ്ങളിലെ കേരളീയരായ പ്രവാസികളുടെ അഞ്ചു പ്രതിനിധികളും ഇന്ത്യയ്‌ക്കകത്ത്‌ ഇതര സംസ്ഥാനങ്ങളിലെ കേരളീയരായ പ്രവാസികളുടെ രണ്‌ടു പ്രതിനിധികളും നാലു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്‌. വിദേശരാജ്യങ്ങളിലെ കേരളീയ പ്രവാസികളുടെ പ്രതിനിധിയായാണ്‌ ജോപ്പച്ചനെ നിയമിച്ചിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക