Image

യു.എ.ഇയില്‍ ഡിസംബര്‍ നാല്‌ മുതല്‍ ഫെബ്രുവരി നാല്‌ വരെ പൊതുമാപ്പ്‌

Published on 04 December, 2012
യു.എ.ഇയില്‍ ഡിസംബര്‍ നാല്‌ മുതല്‍ ഫെബ്രുവരി നാല്‌ വരെ പൊതുമാപ്പ്‌
ദുബായ്‌: യു.എ.ഇയില്‍ ഡിസംബര്‍ നാല്‌ മുതല്‍ ഫെബ്രുവരി നാല്‌ വരെ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക്‌ പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം കഴിയും. യു.എ.ഇയുടെ നാല്‍പ്പത്തിയൊന്നാം ദേശീയ ദിനത്തോടനുബന്ധിച്ചാണ്‌ പതിനായിരക്കണക്കിന്‌ വിദേശികള്‍ക്ക്‌ പ്രസിഡന്‍റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌.

റസിഡന്‍സ്‌/സന്ദര്‍ശക വിസ കാലാവധി തീര്‍ന്നിട്ടും ഇവിടെ താമസിക്കുന്നവര്‍ക്കാണ്‌ പ്രധാനമായും പൊതുമാപ്പ്‌ ലഭിക്കുക. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്തേക്ക്‌ പ്രവേശിച്ചവര്‍ക്ക്‌ ഇളവ്‌ ലഭിക്കാന്‍ സാധ്യത കുറവാണ്‌. പാസ്‌പോര്‍ട്ട്‌, വിസ, മറ്റു താമസ രേഖകള്‍ ഇല്ലാത്തവര്‍ ഉടന്‍ രാജ്യം വിടണം.

അനധികൃത താമസക്കാര്‍ക്ക്‌ രാജ്യത്തിന്‍െറ വിവിധ മേഖലകളിലുള്ള താമസകുടിയേറ്റ വകുപ്പ്‌ ഓഫിസുകളിലെത്തി രേഖകള്‍ വാങ്ങി രാജ്യം വിടാം. ലളിതമായ നടപടിക്രമങ്ങളാണ്‌ ഇതിനുള്ളത്‌. അതേസമയം, യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച്‌ ഫെബ്രുവരി നാലിന്‌ മുമ്പ്‌ താമസ രേഖകള്‍ ശരിയാക്കണം. പൊതുമാപ്പ്‌ കാലാവധിക്ക്‌ ശേഷം രാജ്യത്ത്‌ തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ക്ക്‌ പൊതുമാപ്പിന്‍െറ ആനുകൂല്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ (ഔ്‌പാസ്‌) നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക്‌ ഇന്ത്യന്‍ എംബസി വിസപാസ്‌പോര്‍ട്ട്‌ സേവനങ്ങളുടെ ഔ്‌സോഴ്‌സിങ്‌ ഏജന്‍സിയായ ബി.എല്‍.എസിനെയാണ്‌ ചുമതലപ്പെടുത്തിയത്‌. പാസ്‌പോര്‍ട്ടില്ലാത്തവരില്‍നിന്ന്‌ ബി.എല്‍.എസിന്‍െറ 13 കേന്ദ്രങ്ങളിലും ദുബൈ ദേരയിലെ കെ.എം.സി.സി ഓഫിസിലും ഔ്‌പാസിന്‌ അപേക്ഷ സ്വീകരിക്കും. പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ രാജ്യത്തെ താമസം നിയമവിധേയമാക്കാനോ, അല്ലെങ്കില്‍ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ക്കോ യു.എ.ഇ എമിഗ്രേഷന്‍ അതോറിറ്റിയെ സമീപിക്കണം.

പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മലയാളികള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കുമായി നോര്‍ക്ക റൂട്‌സ്‌ സി.ഇ.ഒയും ഡയറക്ടറുമായ നോയല്‍ തോമസ്‌ യു.എ.ഇയിലുണ്ട്‌.

യു.എ.ഇ നിയമ പ്രകാരം അനധികൃത താമസക്കാര്‍ക്ക്‌ സമീപ കാലത്തായി കടുത്ത ശിക്ഷയാണ്‌ നല്‍കുന്നത്‌. ഇത്തരം വ്യക്തികള്‍ക്ക്‌ പിഴയും ജയില്‍ ശിക്ഷയുമുണ്ട്‌. ശിക്ഷാ കാലാവധിക്ക്‌ ശേഷം നാടുകടത്തുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക