Image

ബാങ്കോക്കിന്റെ വശ്യസൗന്ദര്യവുമായി ഐ ലവ്‌ മീ

Published on 09 January, 2013
ബാങ്കോക്കിന്റെ വശ്യസൗന്ദര്യവുമായി ഐ ലവ്‌ മീ
ബാങ്കോക്കിന്റെ സൗന്ദര്യം പൂര്‍ണമായും ഊറ്റിയെടുക്കുന്ന ഒരു ചിത്രമാണ്‌ ബി. ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനംചെയ്യുന്ന ഐ ലൗ മി.

കൊച്ചിയിലെ രണ്‌ടു ചെറുപ്പക്കാരാണ്‌ സാവ്യോയും പ്രേമും. സാവ്യോയെ സംബന്ധിച്ചിടത്തോളം പണമാണ്‌ ജീവിതത്തിലെ പരമപ്രധാനമെന്നു വിശ്വസിക്കുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു മമ്മ മാത്രം.

ജീവിതത്തില്‍ പ്രത്യേകിച്ചു ലക്ഷ്യബോധമോ കാഴ്‌ചപ്പാടുകളോ ഉത്തരവാദിത്വങ്ങളോ ഇല്ലാത്ത വ്യക്തിയാണ്‌ പ്രേം. പണംതന്നെയാണ്‌ അവനും ഏറെ പ്രിയപ്പെട്ടത്‌. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.

ഇവരുടെ ജീവിതത്തിലേക്കാണ്‌ ബാങ്കോക്കിലെ ബിസിനസുകാരനായ റാം മോഹന്റെ കടന്നുവരവ്‌. ഇവര്‍ക്കൊപ്പം ബാങ്കോക്കിലെ ഒരു മലയാളി പെണ്‍കുട്ടിയും. സാമന്ത. പ്രേമിന്റെയും സാവ്യോയുടെയും കൂട്ടായ്‌മയിലേക്ക്‌ എത്തിച്ചേരുന്നു. ഇവര്‍ക്കിടയിലേക്കാണ്‌ റാം മോഹന്‍ കടന്നുവരുന്നത്‌. ഈ മൂന്നുപേരുടെയും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുകയായിരുന്നു അയാള്‍. ഈ യാത്രയില്‍ ഇവര്‍ തമ്മില്‍ ഒരു സൗഹൃദവും ഉടലെടുക്കുന്നു. ഇതിലൂടെ അവരിലൂടെ മാത്രം ഒതുങ്ങിനിന്ന അവരുടെ സ്‌നേഹം മറ്റുള്ളവരെയും ഇഷ്‌ടപ്പെടുന്നതിലേക്കു നയിക്കപ്പെടുന്നു.

ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌ ഈ പ്രമേയമാണ്‌. ധാരാളം വഴിത്തിരിവുകളിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം. ഇവിടെ റാം മോഹനെ അനൂപ്‌ മേനോനും പ്രേമിനെ ആസിഫ്‌ അലിയും സാവ്യോയെ ഉണ്ണി മുകുന്ദനും അവതരിപ്പിക്കുന്നു. ഇഷാ തല്‍വാര്‍ സാമന്തയാകുന്നു. ബിജു പപ്പന്‍ നര്‍മ്മരസ പ്രധാനമായ മണിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയകുമാര്‍, വനിത എന്നിവരും ഏതാനും വിദേശ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. രചന- സേതു വി.കെ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക്‌ ദീപക്‌ ദേവ്‌ ഈണം പകരുന്നു.

വൈശാഖ്‌ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മിക്കുന്ന ഈ ചിത്രം ക്രിസ്‌മസിന്‌ വൈശാഖാ റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു.
ബാങ്കോക്കിന്റെ വശ്യസൗന്ദര്യവുമായി ഐ ലവ്‌ മീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക