Image

മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്‌ഡലംയോഗം ഇന്നു മുതല്‍ തിരുവല്ലയില്‍

Published on 06 September, 2011
മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്‌ഡലംയോഗം ഇന്നു മുതല്‍ തിരുവല്ലയില്‍
തിരുവല്ല: മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്‌ഡലം തിരുവല്ലയില്‍ നടക്കും. ഇന്നു മുതല്‍ എട്ടുവരെ തിരുവല്ല ഡോ.അലക്‌സാണ്‌ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തിലാണ്‌ യോഗം. രാവിലെ പത്തിനു ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിക്കും.മാര്‍ത്തോമ്മാ മാനവസേവ അവാര്‍ഡ്‌ ഡോ. എം. തോമസ്‌ മാത്യുവിനും ഗ്രന്ഥരചനയ്‌ക്കു വൈദികര്‍ക്കുള്ള പുരസ്‌കാരങ്ങളായ മാളിയേക്കല്‍ എം.സി.ജോര്‍ജ്‌ അച്ചന്‍ സ്‌മാരക പുരസ്‌കാരം, റവ.തോമസ്‌ വട്ടക്കോട്ടാല്‍ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ പുരസ്‌കാരം എന്നിവ യഥാക്രമം റവ. ഡോ. എം.ജെ. ജോസഫിനും റവ. ഡോ. എം.എം. ഏബ്രഹാമിനും നല്‌കും.

ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തും. സഭാ സെക്രട്ടറി റവ. കെ.എസ്‌. മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കും, ട്രസ്റ്റി കെ. വര്‍ഗീസ്‌ ബജറ്റും അവതരിപ്പിക്കും. തുടര്‍ന്ന്‌ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക