Image

ചര്‍ച്ച്‌ ആക്ടിനെ എതിര്‍ക്കാന്‍ കത്തോലിക്കാ സഭാധികാരത്തിന്‌ ഇനിയും അവകാശമില്ല. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

Published on 22 January, 2013
ചര്‍ച്ച്‌ ആക്ടിനെ എതിര്‍ക്കാന്‍ കത്തോലിക്കാ സഭാധികാരത്തിന്‌ ഇനിയും അവകാശമില്ല. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍
ജസ്റ്റീസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ ചര്‍ച്ച്‌ ആക്‌റ്റ്‌ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഡ്രാഫ്‌റ്റ്‌ സഹിതം മാര്‍ വര്‍ക്കി വിതയത്തിലിന്‌ രണ്ടു കത്തുകള്‍ എഴുതിയിരുന്നെന്നും അവ പ്രസിദ്ധീകരിക്കും എന്ന്‌ അറിയിച്ചപ്പോള്‍ പോലും നിയമത്തില്‍ വിശ്വാസവിരുദ്ധമോ നിയമവിരുദ്ധമോ ആയ എന്തെങ്കിലും ഉള്ളതായി ചൂണ്ടിക്കാട്ടാതെ യോജിപ്പില്ല എന്നു മാത്രംമറുപടി നല്‍കിയതെ ഉള്ളൂ എന്നും നിയമ പരിഷ്‌കരണ കമ്മിഷന്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ പ്രസ്‌താവിച്ചു. തൃശൂരില്‍ ചര്‌ച്‌ ആക്‌റ്റ്‌ ആവശ്യമോ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു പ്രസംഗിച്ച ജോസഫ്‌ പുലിക്കുന്നേല്‍ ഇന്ത്യയിലെ ഇതര മതവിഭാഗങ്ങള്‍ക്കെല്ലാം സ്വത്ത്‌ ഭരിക്കാന്‍ ഭരണഘടനാപരമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ മാത്രം അത്‌ പാസ്സാക്കി നല്‍കാതിരിക്കുന്നത്‌ വിവേചന മാണെന്നും ഭാരത പൌരരായ കത്തോലിക്കര്‍ വത്തിക്കാന്റെ നിയമം അനുസരിക്കേണ്ടി വരുന്നത്‌ ശോചനീയമാണെന്നും പ്രസ്‌താവിച്ചു.

തുടര്‍ന്ന്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകനായ കെ എം റോയി മേത്രാന്മാര്‍ക്കും വൈദികര്‍ക്കും ഇടയി ലും സ്വതന്ത്ര ചിന്തകര്‍ ഉണ്ടെന്നും കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്റേടം കാണിക്കുന്നവരെ അല്‌പം വൈകിയാണെങ്കിലും അധികാരികള്‍ അംഗീകരിക്കുമെന്നും സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.
താന്‍ മനസ്സിലാക്കിയിടത്തോളം ക്രിസ്‌തീയ വിശ്വാസികള്‍ക്ക്‌ മാത്രം പങ്കുള്ള ഒരു സംവിധാനമാണ്‌ ചര്‌ച്‌ ആക്ടിലുള്ള തെന്നും ദേവസ്വം ബോര്‍ഡില്‍ അങ്ങനെ ഒരു സംവിധാനമുണ്ടാക്കാന്‌ കഴിഞ്ഞിരുന്നെങ്കില്‍ ഗുരുവായൂരില്‍ യേശുദാസിന്‌ പ്രവേസനം നല്‍കാന്‍ കഴിയുമായിരുന്നുവെന്നുമാണ്‌ തുടര്‍ന്നു പ്രസംഗിച്ച അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍ പ്രസ്‌താവിച്ചു.

പുരോഹിതാധിപത്യം മൂലം കേരളസഭ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും കേരളസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുമാണ്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്‌ സംസാരിച്ചത്‌. പ്രശ്‌നങ്ങള്‍ക്കെല്ലാം ക്രിസ്‌തീയമായ ഒരു പ്രതിവിധിയാണ്‌ ചര്‍ച്ച ആക്‌റ്റ്‌ നടപ്പാക്കല്‍ എന്ന്‌ അദ്ദേഹം വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്ന കത്തോലിക്കാ സഭാ വക്താവായ ഫാ. പോള്‍ തേലക്കാട്ട്‌ കാരണമൊന്നും പറയാതെ പങ്കെടുക്കാതിരുന്നതിന്റെ പിന്നില്‌ സഭാധികാരികളുടെ ഭയവും ജനാധിപത്യ ബോധമില്ലായ്‌കയുമാണെന്നും അവ അന്ധവിശ്വാസികള്‌ക്കു പോലും ഇപ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്നും സ്വാഗത പ്രസംഗത്തില്‍ ജോയ്‌ പോള്‌ പുതുശ്ശേരി പറയുകയുണ്ടായി.

ചര്‍ച്ചയില്‍ പങ്കെടുക്കാനായി വിമാനത്തില്‍ സഞ്ചരിച്ചിട്ടും വരാന്‍ കഴിയാതെ പോയ ഡോ . ഫസല്‍ ഗഫൂറിന്റെ ആത്മാര്‍ഥമായ ഖേദം അദ്ദേഹം സദസ്സുമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.

ഈ ശ്രദ്ധേയമായ സെമിനാറില്‍ ജെ സി സി ചെയര്‍മാന്‍ ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വി കെ ജോയി കൃതജ്ഞത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക