Image

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ (വൈ.എം.എ) ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച യോങ്കേഴ്‌സിലെ അണ്ടര്‍ഹില്‍ സ്‌ട്രീറ്റിലുള്ള സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌, 100 അണ്ടര്‍ഹില്‍ സ്‌ട്രീറ്റ്‌, യോങ്കേഴ്‌സ്‌ 10710) വെച്ച്‌ നടത്തപ്പെടുന്നു.

ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം പൂക്കളം, താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മഹാബലിക്ക്‌ വരവേല്‍പ്പ്‌, തിരുവാതിര കളി, ഓട്ടന്‍തുള്ളല്‍, നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും തുടര്‍ന്ന്‌ ആഘോഷത്തിന്‌ മാറ്റുകൂട്ടുവാന്‍ എത്തുന്ന ഐഡിയാ സ്‌റ്റാര്‍ സിംഗര്‍ ഫെയിം സോമദാസും, പ്രശസ്‌ത ഗായിക സബിത യേശുദാസും (യു.എസ്‌.എ) സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

ഈ ഓണാഘോഷ വേളയിലേക്ക്‌ എല്ലാ മലയാളികളേയും കുടുംബസമേതം സംഘാടകര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രദീപ്‌ നായര്‍ (203 260 1356), സുരേഷ്‌ നായര്‍ (914 224 6142), ഷോബി ഐസക്ക്‌ (914 318 2710), ജോഫ്രിന്‍ ജോസ്‌ (914 424 7289), കെ.സി. തോമസ്‌ (914 963 3499).
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക