Image

മാഞ്ഞൂര്‍ സംഗമം ശ്രദ്ധേയമായി

ജയിന്‍ മാക്കില്‍ Published on 08 September, 2011
മാഞ്ഞൂര്‍ സംഗമം ശ്രദ്ധേയമായി
മാഞ്ഞൂര്‍-കുറുമുള്ളൂര്‍-കോതനല്ലൂര്‍ നിവാസികള്‍ ഒത്തുചേര്‍ന്ന, രണ്ടാമത്‌ മാഞ്ഞൂര്‍ സംഗമം, ഒരു വ്യത്യസ്ഥ അനുഭൂതിയായി ഇതില്‍ പങ്കെടുത്തവര്‍ക്ക്‌ തോന്നി. സ്‌കോക്കിയിലുള്ള ലയണ്‍സ്‌ പാര്‍ക്കില്‍ വച്ച്‌ സെപ്‌തംബര്‍ 3-ാം തീയതി നടത്തിയ ഈ ഒത്തുചേരല്‍, ഒരേ നാട്ടുകൂരുടെ സൗഹൃദ സംഗമത്തോടൊപ്പം വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടലുകള്‍ക്കും, പരിചയപ്പെടലുകള്‍ക്കുമുള്ള ഒരു വേദികൂടിയായി മാറി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാഞ്ഞൂര്‍ സംഗമത്തിന്റെ ഉദ്‌ഘാടനം മുതിര്‍ന്ന കുടുംബാംഗമെന്ന നിലയില്‍, മാത്യു പൂത്തുറയില്‍ നിര്‍വ്വഹിച്ചു.

ജയിന്‍ മാക്കില്‍ സ്വാഗതവും, സജി പൂതൃക്കയില്‍, ജോസ്‌ കല്ലിടുക്കല്‍, ജോസ്‌ ഐക്കരപ്പറമ്പില്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. പുതുതായി സംഗമത്തില്‍ എത്തിയവരെ ഏവര്‍ക്കും പരിചയപ്പെടുത്തുകയുമുണ്ടായി. തുടര്‍ന്ന്‌, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി നടത്തിയ വിവിധ മത്സരങ്ങള്‍ ആനന്ദകരമായിരുന്നു. മത്സരങ്ങള്‍ക്ക്‌ സിറിള്‍ കട്ടപ്പുറം, ജോയി തേനാകര, സാജു കണ്ണമ്പള്ളി, ഷാജി പഴൂപറമ്പില്‍, സൈമണ്‍ കട്ടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനദാനം നല്‍കുകയുണ്ടായി. രുചികരമായ ഭക്ഷണത്തോടൊപ്പം, സൗഹൃദ സല്ലാപങ്ങളും, കളികളുമായി നല്ലൊരു ദിവസം പിന്നിട്ട അനുഭൂതിയിലാണ്‌ ഏവരും പിരിഞ്ഞത്‌. വീണ്ടും ഒത്തുചേരുന്ന ദിവസവും കാത്ത്‌ മാഞ്ഞൂര്‍ സംഗമത്തിന്റെ കോര്‍ഡിനേറ്റേഴ്‌സായ സാബു കട്ടപ്പുറം, ജോബ്‌ മാക്കീല്‍, സിറിള്‍ കട്ടപ്പുറം, ലൂക്കാച്ചന്‍ കല്ലിടുക്കല്‍, ഷാജി പാഴൂപ്പറമ്പില്‍, ഹരിദാസ്‌ കോതനല്ലൂര്‍, ബിനു പൂത്തുറ, ജോസ്‌ കല്ലിടുക്കല്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
മാഞ്ഞൂര്‍ സംഗമം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക