Image

വാഷിംഗ്‌ടണ്‍ മലയാളി വിജയ്‌ മാധവ്‌ കാറപകടത്തില്‍ മരണമടഞ്ഞു

ഡോ. മുരളീരാജന്‍ Published on 08 September, 2011
വാഷിംഗ്‌ടണ്‍ മലയാളി വിജയ്‌ മാധവ്‌ കാറപകടത്തില്‍ മരണമടഞ്ഞു
വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ പത്തുവര്‍ഷമായ വെര്‍ജീനിയയിലെ വിയന്നയില്‍ താമസിച്ചരുന്ന വിജയ്‌ മാധവ്‌ (39) കാര്‍ അപകടത്തില്‍ റാനോക്കില്‍ വെച്ച്‌ സെപ്‌റ്റംബര്‍ മൂന്നാംതീയതി മരണമടഞ്ഞു.

വിയന്നയില്‍ നിന്നും ടെന്നസിയില്‍ താമസിക്കുന്ന അനുജന്‍ അജയ്‌ മാധവിനെ കാണുവാനായി പോകുമ്പോഴായിരുന്നു ദുരന്തം സഭവിച്ചത്‌. ഭാര്യ ചിത്രയും, നാലു വയസുള്ള മകള്‍ മീരയുമൊത്തായിരുന്നു യാത്ര ചെയ്‌തിരുന്നത്‌. റാനോക്കിനടുത്തുവെച്ച്‌ നടന്ന ഈ അപകടത്തില്‍ ചിത്രയും മീരയും രക്ഷപെട്ടെങ്കിലും മകള്‍ മീര ഇപ്പോഴും ഷാര്‍ലോട്ട്‌സ്‌ വില്ലിയിലെ യുവിഎ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌.

വടകരയില്‍ താമസിക്കുന്ന ഗീതാഭായി മംഗലത്തിന്റെ രണ്ടുപുത്രന്മാരിലെ മൂത്ത പുത്രനായ വിജയ്‌ വാഷിംഗ്‌ടണ്‍ ഡി.സിയിലെ യു അര്‍സ്‌ അപ്പിറ്റിസ്‌ എന്ന കമ്പനിയില്‍ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറായിരുന്നു. വിജയിന്റെ വേര്‍പാട്‌ വാഷിംഗ്‌ടണിലെ മലയാളി സമൂഹത്തിന്‌ തീരാനഷ്‌ടമാണ്‌.

സെപ്‌റ്റംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ ഷാര്‍ലോട്ട്‌സ്‌ വില്ലിലെ 2260 ഐവി റോഡിലുള്ള ടീഗ്‌ ഫ്യൂണറല്‍ സര്‍വീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി വെച്ചശേഷം അന്ത്യ കര്‍മ്മങ്ങള്‍ നടത്തുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
വാഷിംഗ്‌ടണ്‍ മലയാളി വിജയ്‌ മാധവ്‌ കാറപകടത്തില്‍ മരണമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക